Wednesday, June 12, 2019 Last Updated 30 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 12.50 AM

എക്‌സിറ്റ്‌ പോളില്‍ രാഷ്‌ട്രീയം മാറി , പ്രതിപക്ഷം ചിതറി ; ബി.ജെ.പി. മുന്നോട്ട്‌

uploads/news/2019/05/309542/d1.jpg

ന്യൂഡല്‍ഹി : എക്‌സിറ്റ്‌ പോളുകള്‍ മോഡി സര്‍ക്കാരിനു തുടര്‍ഭരണം പ്രവചിച്ചതോടെ പ്രതിപക്ഷത്തിന്റെ ഊര്‍ജം ചോരുന്നു. ഇന്നു ഡല്‍ഹിയില്‍ നടത്താനിരുന്ന യോഗം അനൗപചാരികമെന്ന നിലയിലേക്കു ചുരുക്കി.
ബി.ജെ.പിയും കോണ്‍ഗ്രസുമില്ലാത്ത ഫെഡറല്‍ മുന്നണി സ്വപ്‌നം കണ്ട ടി.ആര്‍.എസ്‌. അധ്യക്ഷന്‍ കെ. ചന്ദ്രശേഖര്‍ റാവു മൗനത്തില്‍. മറുവശത്ത്‌, സഖ്യം ഊട്ടിയുറപ്പിക്കാനായി ബി.ജെ.പി. അധ്യക്ഷന്‍ അമിത്‌ ഷാ ഇന്ന്‌ എന്‍.ഡി.എ. സഖ്യകക്ഷികള്‍ക്കു വിരുന്നൊരുക്കും.
ഇന്നലെ ഡല്‍ഹിയില്‍ യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായി നടത്താനിരുന്ന ചര്‍ച്ചയില്‍നിന്നു ബി.എസ്‌.പി. അധ്യക്ഷ മായാവതി പിന്മാറിയതു പ്രതിപക്ഷത്തിനു പ്രതീക്ഷ കുറഞ്ഞതിന്റെ ആദ്യ സൂചനയായി. തൂക്കുസഭയിലെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയുടെ കാര്യത്തിലടക്കം പ്രാഥമിക ചര്‍ച്ചയ്‌ക്കായി ഇന്നു നടത്താനിരുന്ന യോഗത്തിന്റെ അജന്‍ഡയാണു ചുരുക്കിയത്‌. വി.വി. പാറ്റ്‌ സ്ലിപ്പുകള്‍ ഒത്തുനോക്കുന്നതു സംബന്ധിച്ച്‌ തെരഞ്ഞെടുപ്പു കമ്മിഷനെ കാണുന്ന കാര്യം മാത്രമാകും ഇന്നു ചര്‍ച്ച ചെയ്യുക. സോണിയ, രാഹുല്‍, മമത, മായാവതി തുടങ്ങിയ പ്രമുഖര്‍ എത്തില്ല. അവരുടെ പ്രതിനിധികളാകും പങ്കെടുക്കുക.
ഇന്നു ഡല്‍ഹിയില്‍ എന്‍.ഡി.എ. ഘടകകക്ഷികള്‍ക്കായി വിരുന്നൊരുക്കുന്ന അമിത്‌ ഷാ, വോട്ടെണ്ണലിനു ശേഷം ആവശ്യമെങ്കില്‍ വൈ.എസ്‌.ആര്‍. കോണ്‍ഗ്രസിനെയും ബിജു ജനതാദളിനെയും ഒപ്പം ചേര്‍ക്കാന്‍ കരുനീക്കം തുടങ്ങി. അനിവാര്യമെങ്കില്‍ ഒരു നിമിഷം പോലും പാഴാക്കരുതെന്നാണു തീരുമാനം.
ഒരു വര്‍ഷം മുമ്പുവരെ എന്‍.ഡി.എയുടെ ഭാഗമായിരുന്ന ടി.ഡി.പി. നേതാവും ആന്‌ധ്രാ മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡുവാണ്‌ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിച്ച്‌ കിങ്‌ മേക്കറാകാന്‍ ഓടുന്നത്‌. പലപ്പോഴായി സോണിയ, രാഹുല്‍, അരവിന്ദ്‌ കെജ്‌രിവാള്‍, സീതാറാം യെച്ചൂരി, മായാവതി, അഖിലേഷ്‌ യാദവ്‌ എന്നിവരെ കണ്ട അദ്ദേഹം ഇന്നലെ കൊല്‍ക്കത്തയിലെത്തി തൃണമൂല്‍ കോണ്‍ഗ്രസ്‌ അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്തി.
എക്‌സിറ്റ്‌ പോള്‍ ഊതിവീര്‍പ്പിച്ചതാണെന്നും പ്രതിപക്ഷ കൂട്ടായ്‌മയുടെ സര്‍ക്കാരിനു തന്നെയാണ്‌ സാധ്യതയെന്നും നായിഡു പറയുന്നു. തൂക്കുസഭ വന്നാല്‍ പെട്ടെന്നു രാഷ്‌ട്രപതിയെ കാണാനായി പിന്തുണക്കത്തടക്കം തയാറാക്കിവയ്‌ക്കണമെന്നാണ്‌ അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍, മമതയും മായാവതിയുമടക്കമുള്ളവര്‍ വോട്ടെണ്ണല്‍ കഴിയട്ടെയെന്ന നിലപാടിലാണ്‌.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Tuesday 21 May 2019 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW