Wednesday, June 12, 2019 Last Updated 30 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 12.50 AM

ലാലുപ്രസാദ്‌ യാദവിന്റെ ആരോഗ്യനില മോശമായി

uploads/news/2019/05/309540/d5.jpg

റാഞ്ചി: ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന്‌ ആര്‍.ജെ.ഡി. തലവനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ്‌ യാദവിനെ ജയിലില്‍നിന്ന്‌ ആശുപത്രിയിലേക്കു മാറ്റി. നിരവധി രോഗങ്ങളാല്‍ വലയുന്ന ലാലുവിന്റെ ആരോഗ്യനില മോശമാണെന്ന്‌ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസി(റിംസ്‌)ലെ ഡോക്‌ടര്‍മാര്‍ വ്യക്‌തമാക്കി.
കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു, റാഞ്ചി ബിര്‍സ മുണ്ട ജയിലിലായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്കു പുറമേ അണുബാധയും ഉയര്‍ന്ന രക്‌തസമ്മര്‍ദവും പ്രമേഹവും ലാലുവിന്റെ ആരോഗ്യനില മോശമാക്കി. കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനവും ശരിയായ നിലയില്ല. ഹൃദയവാല്‍വിനും പ്രശ്‌നങ്ങളുണ്ട്‌. കാലിലുണ്ടായ വ്രണം കടുത്ത വേദനയ്‌ക്കു കാരണമായി. രോഗപ്രതിരോധശേഷി ക്ഷയിച്ചതിനാല്‍ തുടര്‍ച്ചയായി അണുബാധയ്‌ക്കു കാരണമായെന്നും റിംസിലെ ഡോക്‌ടര്‍ ഉമേഷ്‌ പ്രസാദ്‌ പറഞ്ഞു.

Ads by Google
Tuesday 21 May 2019 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW