Thursday, June 27, 2019 Last Updated 4 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 12.50 AM

കമല്‍നാഥ്‌ സര്‍ക്കാര്‍ ന്യൂനപക്ഷമെന്ന്‌ ബി.ജെ.പി; ഗവര്‍ണര്‍ക്കു കത്തുനല്‍കി , വിശ്വാസവോട്ട്‌ തേടാന്‍ തയാറാണെന്നു കമല്‍ നാഥ്‌

uploads/news/2019/05/309539/d4.jpg

ഭോപ്പാല്‍/ന്യൂഡല്‍ഹി: മധ്യപ്രദേശ്‌ ഭരണം പിടിക്കാന്‍ ബി.ജെ.പി. നീക്കം. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ കമല്‍നാഥ്‌ നയിക്കുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്‌ അവര്‍ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിനു കത്തുനല്‍കി.
എന്നാല്‍, വിശ്വാസവോട്ട്‌ തേടാന്‍ തയാറാണെന്നു കമല്‍ നാഥ്‌ വ്യക്‌തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ്‌ പോളുകള്‍ അനുകൂലമായതോടെയാണു കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നഷ്‌ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാന്‍ ബി.ജെ.പി. കരുനീക്കം തുടങ്ങിയത്‌.
കര്‍ഷക കടാശ്വാസ നടപടികളടക്കം ചര്‍ച്ച ചെയ്യാനായി നിയമസഭയുടെ പ്രത്യേക സേമ്മളനം വിളിക്കണമെന്നാണു ബി.ജെ.പിയുടെ ആവശ്യം. ധനകാര്യ വിഷയങ്ങള്‍ ചര്‍ച്ചയ്‌ക്കു വരുമ്പോള്‍ വോട്ടിനിടാന്‍ ആവശ്യപ്പെടുമെന്നും സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്നു തെളിയുമെന്നും പ്രതിപക്ഷനേതാവ്‌ ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു.
സര്‍ക്കാരിനെ അട്ടിമറിക്കാനല്ല നീക്കമെന്നും കോണ്‍ഗ്രസിലെ തമ്മിലടി മൂലം സര്‍ക്കാര്‍ താനേ നിലംപതിക്കുമെന്നും മുന്‍ മുഖ്യമന്ത്രി ശിവ്‌രാജ്‌ സിങ്‌ ചൗഹാന്‍ പറഞ്ഞു.230 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനു 116 സീറ്റ്‌ വേണം. 114 സീറ്റുള്ള കോണ്‍ഗ്രസ്‌ ബി.എസ്‌.പിയുടെ രണ്ടും സമാജ്‌വാദി പാര്‍ട്ടിയുടെ ഒന്നും അംഗങ്ങളുടെ പിന്തുണയിലാണു ഭരണം പിടിച്ചത്‌. കഴിഞ്ഞമാസം ബി.എസ്‌.പിയിലെ ലോകേന്ദ്രസിങ്‌ രാജ്‌പുത്‌ രാജിവച്ചു കോണ്‍ഗ്രസില്‍ ചേര്‍ന്നതു മായാവതിയെ ചൊടിപ്പിച്ചിരുന്നു. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന്‌ അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ നേരിയ മുന്‍തൂക്കം പൊതുതെരഞ്ഞെടുപ്പില്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിയില്ലെന്ന്‌ എക്‌സിറ്റ്‌ പോളില്‍ വ്യക്‌തമായതോടെയാണു ബി.ജെ.പി. രാഷ്‌ട്രീയനീക്കം തുടങ്ങിയത്‌. സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്ന നാലു സ്വതന്ത്രരിലും അവര്‍ക്കു കണ്ണുണ്ട്‌.
വളഞ്ഞവഴിക്കു സര്‍ക്കാരിനെ അട്ടിമറിക്കാനാണു ബി.ജെ.പിയുടെ നീക്കമെന്നു മധ്യപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപക്‌ ബാബ്‌റിയ ആരോപിച്ചു.

Ads by Google
Tuesday 21 May 2019 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW