Friday, June 07, 2019 Last Updated 17 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 12.49 AM

കിലോഗ്രാമും ഇനി 'ന്യൂജെന്‍'; അളവിലോ തൂക്കത്തിലോ മാറ്റമില്ല

uploads/news/2019/05/309537/d8.jpg

മുംബൈ: കിലോഗ്രാമിന്റെ നിര്‍വചനം ആകെ മാറി. കൂടെ കെല്‍വിന്‍, മോള്‍, ആംപിയര്‍ എന്നിവയ്‌ക്കും മാറ്റം. പരിഷ്‌കാരം ഇന്നലെ ഇന്ത്യയിലും നിലവില്‍വന്നതായി കൗണ്‍സില്‍ ഫോര്‍ സയന്റിഫിക്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ച്‌(സി.എസ്‌.ഐ.ആര്‍.) ഡയറക്‌ടര്‍ ജനറല്‍ ശേഖര്‍ മാന്‍ഡേ അറിയിച്ചു.
1889 ല്‍ നിലവില്‍ വന്ന മെട്രിക്‌ സിസ്‌റ്റത്തിന്റെ ഭാഗമാണു കിലോഗ്രാം. പിന്നീട്‌ 1960 ല്‍ ഇന്റര്‍നാഷണല്‍ സിസ്‌റ്റം ഓഫ്‌ യൂണിറ്റ്‌സി(എസ്‌.ഐ.)ന്റെ ഭാഗമായി കെല്‍വിന്‍, മോള്‍, ആംപിയര്‍ തുടങ്ങിയവ. സെക്കന്‍ഡ്‌, മീറ്റര്‍, കാന്‍ഡില(ഈ യൂണിറ്റുകളുടെ നിര്‍വചനത്തില്‍ മാറ്റമില്ല) എന്നിവയാണ്‌ അവശേഷിക്കുന്നത്‌.
100 രാജ്യങ്ങളാണ്‌ ഈ സംവിധാനം അംഗീകരിച്ചിട്ടുള്ളത്‌. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ ചേര്‍ന്ന യോഗത്തിലാണു കിലോഗ്രാം അടക്കമുള്ളവ കാലോചിതമായി പരിഷ്‌കരിക്കാന്‍ തീരുമാനിച്ചത്‌. എന്നാല്‍, നിര്‍വചനത്തിലെ മാറ്റം അളവിനെയോ തൂക്കത്തെയോ ബാധിക്കില്ല. കൂടുതല്‍ കൃത്യത ലഭിക്കുമെന്നു മാത്രം. പ്ലാന്‍ക്‌സ് കോണ്‍സ്‌റ്റന്റ്‌ അടിസ്‌ഥാനമാക്കിയാകും കിലോഗ്രാമിന്റെ പുതിയ നിര്‍വചനം.
പാരീസില്‍ ഇന്റര്‍നാഷണല്‍ ബ്യൂറോ ഓഫ്‌ വെയ്‌റ്റ്‌സ്‌ ആന്‍ഡ്‌ മെഷേഴ്‌സിന്റെ പക്കല്‍ വായുകടക്കാത്ത ചില്ലുകൂട്ടില്‍വെച്ചിരിക്കുന്ന പ്ലാറ്റിനം-ഇറിഡിയം ദണ്ഡിന്റെ തൂക്കം അടിസ്‌ഥാനമാക്കിയാണ്‌ നിലവില്‍ കിലോഗ്രാം നിര്‍വചിക്കുന്നത്‌. 1889 ലാണ്‌ ഈ രീതി അവലംബിച്ചത്‌. കാലത്തിനനുസരിച്ചാണു മാറ്റം കൊണ്ടുവന്നത്‌.
എന്നാല്‍, ഈ മാറ്റങ്ങളൊന്നും സാധാരണക്കാരെ ബാധിക്കില്ല. തൂക്കമെടുക്കാന്‍ പഴയതുപോലെ ഇരുമ്പ്‌ കട്ടികളെ തന്നെ ആശ്രയിക്കാം. എന്നാല്‍, പാഠപുസ്‌തകങ്ങളിലും ഗവേഷണശാലയികളിലും മാറ്റമുണ്ടാക്കാന്‍ തീരുമാനത്തിനാകും.

Ads by Google
Tuesday 21 May 2019 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW