Sunday, June 09, 2019 Last Updated 10 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 12.49 AM

'ഹിന്ദു തീവ്രവാദി' പരാമര്‍ശം: കമല്‍ഹാസന്‌ കോടതിയുടെ വിമര്‍ശനം, മുന്‍കൂര്‍ ജാമ്യം

uploads/news/2019/05/309536/d7.jpg

മധുര: ഹിന്ദു തീവ്രവാദിയെന്ന പരാമര്‍ശത്തിന്റെ പേരില്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനു മദ്രാസ്‌ ഹൈക്കോടതിയുടെ വിമര്‍ശനം. ഒരു കുറ്റവാളിയെ ഏതെങ്കിലും മതം, ജാതി, വംശം എന്നിവയുമായി ബന്ധപ്പെടുത്തിക്കാണുന്നതു ജനങ്ങളില്‍ വെറുപ്പിന്റെ വിത്തുകള്‍ പാകുമെന്നു കമല്‍ഹാസനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടു ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്‌റ്റിസ്‌ ആര്‍. പുകഴേന്തി പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദു ആയിരുന്നെന്ന വിവാദപ്രസംഗത്തിന്റെ പേരില്‍ കമലിനെതിരേ കേസെടുത്തിരുന്നു. മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്‌സെയെ പരാമര്‍ശിച്ച്‌ കമല്‍ഹാസന്‍ അരവാക്കുറിച്ചിയില്‍ നടത്തിയ പ്രസംഗത്തിനെതിരേ ഹിന്ദു മുന്നണി നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണു കേസ്‌. ബി.ജെ.പിയും അണ്ണാഡി.എം.കെയും നിരവധി ഹിന്ദു സംഘടനകളും കമലിനെതിരേ രംഗത്തെത്തിയിരുന്നു.തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ ഈ വിഷയം ഉന്നയിച്ച കമല്‍ഹാസനു പിഴവു സംഭവിച്ചെന്നു ചൂണ്ടിക്കാട്ടിയ കോടതി, ഒരു തീപ്പൊരിക്കു വിളക്കുകൊളുത്താനും വനം മുഴുവന്‍ കത്തി നശിപ്പിക്കാനും കഴിയുമെന്നു പറഞ്ഞു. താന്‍ ചരിത്രപരമായ കാര്യമാണ്‌ ഉന്നയിച്ചതെന്ന കമലിന്റെ വാദത്തെയും കോടതി തള്ളി. " ചരിത്രപരമായ സംഭവമാണങ്കില്‍പ്പോലും ഉചിതമല്ലാത്ത സന്ദര്‍ഭത്തില്‍ പറഞ്ഞാല്‍ അതൊരു കുറ്റമാണ്‌. ഒരു മൗലികവാദിയോ ഭീകരനോ തീവ്രവാദിയോ ആയിക്കൊള്ളട്ടെ അവരുടെ മതം, വംശം, ജന്മസ്‌ഥലം, താമസസ്‌ഥലം, ഭാഷ എന്നിവയുമായി ബന്ധപ്പെടുത്തി കാണേണ്ടതില്ല.
ഒരാള്‍ കുറ്റവാളിയാകുന്നത്‌ അയാളുടെ പെരുമാറ്റംകൊണ്ടാണ്‌, ജന്മം കൊണ്ടല്ല."-ജസ്‌റ്റിസ്‌ പുകഴേന്തി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. പൊതുപ്രസംഗങ്ങളെച്ചൊല്ലിയുള്ള നിരവധി സംഭവങ്ങള്‍ക്കു രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ടുണ്ടെന്നും നിരപരാധികളായ ജനങ്ങള്‍ ധാരാളം സഹിച്ചുകഴിഞ്ഞെന്നും കോടതി പറഞ്ഞു.

Ads by Google
Tuesday 21 May 2019 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW