Wednesday, June 12, 2019 Last Updated 26 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 12.49 AM

ആദ്യം ഒബ്‌റോയ്‌, പിന്നെ സല്‍മാന്‍...എക്‌സിറ്റ്‌ പോളിലെ സത്യം തേടിയ വിവേക്‌ ഒബ്രോയ്‌ കുരുക്കില്‍

uploads/news/2019/05/309534/d10.jpg

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തില്‍ സ്വയം പരിഹസിച്ച നടന്‍ വിവേക്‌ ഒബ്രോയ്‌ പുലിവാലു പിടിച്ചു. എക്‌സിറ്റ്‌ പോളിനെക്കുറിച്ചുള്ള ട്വീറ്റാണ്‌ അദ്ദേഹം റീട്വീറ്റ്‌ ചെയ്‌തത്‌.
അഭിപ്രായ സര്‍വേകളും എക്‌സിറ്റ്‌ പോളും തെരഞ്ഞെടുപ്പ്‌ ഫലവും ബന്ധിപ്പിച്ചായിരുന്നു ട്വീറ്റ്‌. ആശയം പങ്കുവയ്‌ക്കാന്‍ ഉപയോഗിച്ചതാകട്ടേ ബോളിവുഡ്‌ ആഘോഷമാക്കിയ ഐശ്വര്യ റായ്‌- സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ്‌- വിവേക്‌ ഒബ്‌റോയി പ്രണയകഥയും. തെരഞ്ഞെടുപ്പ്‌ ഫലം അഭിഷേക്‌-ഐശ്വര്യ വിവാഹം പോലെ ശുഭപര്യവസായിയാകുമെന്ന ആശയമാണു ട്വീറ്റിലുള്ളത്‌.
വനിതകളെ അപമാനിക്കുന്ന ആശയമാണു ട്വീറ്റിലുള്ളതെന്നു ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ പ്രതികരിച്ചു. ഒബ്രോയ്‌ ഉടന്‍ വിശദീകരണം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 2000 ത്തിലാണു വിവേക്‌ - ഐശ്വര്യ പ്രണയം ബോളിവുഡില്‍ വാര്‍ത്തയായത്‌. സല്‍മാന്‍ ഖാനുമായുള്ള പ്രണയം തകര്‍ന്നതോടെയാണ്‌ വിവേകുമായി ഐശ്വര്യ അടുത്തതെന്നായിരുന്നു മാധ്യമങ്ങളുടെ നിലപാട്‌. പിന്നീട്‌ അവര്‍ അഭിഷേക്‌ ബച്ചനെ വിവാഹം ചെയ്‌തു. പവന്‍ സിങ്‌ എന്നയാള്‍ അവതരിപ്പിച്ച മീം ആണു വിവേക്‌ പങ്കുവച്ചത്‌.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കുന്ന പി.എം. നരേന്ദ്ര മോഡി എന്ന ചിത്രത്തിലെ നായകനാണു വിവേക്‌ ഒബ്രോയ്‌. വി-വേകി-നെ ഓര്‍ത്ത്‌ ലജ്‌ജിക്കുന്നു എന്നര്‍ഥം വരുന്ന ഹാഷ്‌ടാഗുകളും സജീവമായിട്ടുണ്ട്‌.

Ads by Google
Tuesday 21 May 2019 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW