Wednesday, June 12, 2019 Last Updated 26 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 12.49 AM

മോഡിക്ക്‌ ക്ലീന്‍ ചിറ്റ്‌: മഞ്ഞുരുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍

uploads/news/2019/05/309533/d9.jpg

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു ക്ലീന്‍ ചിറ്റ്‌ നല്‍കിയതു സംബന്ധിച്ച്‌ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനുള്ളിലെ പൊട്ടിത്തെറി പരിഹരിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ തന്നെ രംഗത്ത്‌. മോഡിക്കു ക്ലീന്‍ ചിറ്റ്‌ നല്‍കിയ വിഷയങ്ങളിലടക്കം തന്റെ വിയോജിപ്പ്‌ രേഖപ്പെടുത്തണമെന്നു കമ്മിഷന്‍ അംഗമായ അശോക്‌ ലവാസ നിലപാട്‌ കടുപ്പിച്ചതോടെയാണു പൊട്ടിത്തെറിയിലേക്കെത്തിയത്‌. എന്നാല്‍ മഞ്ഞുരുക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങളോട്‌ സഹകരിക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ, അശോക്‌ ലവാസയ്‌ക്ക്‌ കത്തെഴുതി. അതേസമയം അമിത്‌ഷായ്‌ക്കും മോഡിക്കും ക്ലീന്‍ ചിറ്റ്‌ നല്‍കിയതിനെതിരേ ലാവാസ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കമ്മിഷന്‍ ഇന്നു വീണ്ടും യോഗം ചേരും.
വിഷയങ്ങള്‍ കമ്മിഷനുള്ളില്‍ തന്നെ ചര്‍ച്ച ചെയ്യണമെന്നും തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹകരണം ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടാണ്‌ സുനില്‍ അറോറ രണ്ടു തവണ അശോക്‌ ലവാസയ്‌ക്കു കത്തെഴുതിയത്‌. തെരഞ്ഞെടുപ്പു കമ്മിഷന്റെ നടപടികളെ അതിന്റെ പ്രാധ്യാന്യത്തോടെ കാണണമെന്നും അഭിപ്രായ ഭിന്നതകള്‍ സൗമ്യമായി ഉന്നയിക്കണമായിരുന്നെന്നും കത്തില്‍ പറയുന്നു. നിലവിലെ വിവാദങ്ങള്‍ അനാവശ്യവും അനവസരത്തിലുള്ളതുമാണെന്ന്‌ നേരത്തെയും സുനില്‍ അറോറ വ്യക്‌തമാക്കിയിരുന്നു.മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ അടക്കം മൂന്നു കമ്മിഷണര്‍മാരും ശനിയാഴ്‌ച അനൗദ്യോഗിക യോഗം ചേര്‍ന്നിരുന്നു. വിഷയം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ ആഭ്യന്തര പ്രശ്‌നം മാത്രമാണെന്നും മറ്റ്‌ അഭ്യൂഹങ്ങള്‍ തെറ്റാണെന്നുമുള്ള നിലപാടാണു മൂന്ന്‌ കമ്മിഷണര്‍മാരും സ്വീകരിച്ചത്‌. യോഗത്തില്‍ തന്റെ വിയോജിപ്പ്‌ അശോക്‌ ലവാസ നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടി വിശദമാക്കിയെന്നാണു സൂചന.
നടപടികളുടെ അടിസ്‌ഥാനം സ്വാഭാവിക നീതിയാണ്‌. അതിനാല്‍ വിധിപ്രസ്‌താവങ്ങളില്‍ ജഡ്‌ജിമാര്‍ എതിര്‍പ്പ്‌ രേഖപ്പെടുത്തുന്നത്‌ പോലെ തനിക്കും എതിര്‍പ്പ്‌ രേഖപ്പെടുത്താന്‍ കഴിയണമെന്നുമായിരുന്നു അശോക്‌ ലവാസയുടെ വാദം. ഭരണഘടനയുടെ 324-ാം ചട്ടപ്രകാരം പ്രത്യേക അധികാര പ്രകാരം കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണയോഗങ്ങളും പ്രസ്‌താവനകളും മറ്റും പരിശോധിച്ച്‌ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്‌ പരിശോധിക്കണമെന്നും ലവാസ ആവശ്യപ്പെട്ടു.

Ads by Google
Tuesday 21 May 2019 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW