Tuesday, May 21, 2019 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 12.46 AM

ബലാത്സംഗക്കേസില്‍ അസാന്‍ജിനെതിരേ സ്വീഡന്‍ നടപടി തുടങ്ങി

uploads/news/2019/05/309524/in3.jpg

സ്‌റ്റോക്ക്‌ഹോം: ബലാത്സംഗക്കേസില്‍ വിക്കിലീക്ക്‌സ്‌ സ്‌ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ കസ്‌റ്റഡിയില്‍ വയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ സ്വീഡന്‍ ഔദ്യോഗിക അപേക്ഷ നല്‍കി. നിലവില്‍ ബ്രിട്ടനില്‍ കസ്‌റ്റഡിയിലാണ്‌ അസാന്‍ജ്‌. അസാന്‍ജിനെ സ്വീഡനു കൈമാറുന്നതുമായി ബന്ധപ്പെട്ട്‌ ആദ്യനടപടിയാണിത്‌.
അസാന്‍ജിന്റെ അഭാവത്തില്‍ കസ്‌റ്റഡിയില്‍ വയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ഉപ്‌സാല ജില്ലാ കോടതിക്ക്‌ അപേക്ഷ നല്‍കിയതായി സ്വീഡിഷ്‌ ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍ ഇവാ മേരി പേര്‍സണ്‍ പറഞ്ഞു. പ്രതി രാജ്യത്തിനു വെളിയിലാണെങ്കില്‍ അഭാവത്തില്‍ കസ്‌റ്റഡിയില്‍വയ്‌ക്കാന്‍ അപേക്ഷിക്കുന്നത്‌ സ്വീഡിഷ്‌ നിയമനടപടികളുടെ ഭാഗമാണ്‌. അസാന്‍ജിനെതിരേയുള്ള 2010ലെ ബലാത്സംഗക്കേസ്‌ വീണ്ടും തുറന്നതോടെയാണ്‌ പുതിയ അപേക്ഷ നല്‍കിയത്‌. ബ്രിട്ടന്‍ തന്നെ സ്വീഡനു കൈമാറുന്നത്‌ ഒഴിവാക്കാന്‍ ഏഴുവര്‍ഷം മുമ്പ്‌ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അസാന്‍ജ്‌ അഭയം തേടിയിരുന്നു. എന്നാല്‍ ഇക്വഡോര്‍ കൈവിട്ടതോടെ കഴിഞ്ഞ ഏപ്രില്‍ പത്തിന്‌ ബ്രിട്ടീഷ്‌ പോലീസ്‌ അസാന്‍ജിന്‍െ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ബ്രിട്ടീഷ്‌ ഉത്തരവ്‌ മറികടന്നതിന്‌ മേയ്‌ ഒന്നിന്‌ അസാന്‍ജിന്‌ ലണ്ടന്‍ കോടതി 50 ആഴ്‌ച ജയില്‍ശിക്ഷ വിധിച്ചിരുന്നു.
2010ല്‍ സ്‌റ്റോക്ക്‌ഹോമിലെ വിക്കിലീക്ക്‌സ്‌ കോണ്‍ഫറന്‍സിന്റെ സമയത്ത്‌ അസാന്‍ജ്‌ ബലാത്സംഗം ചെയ്‌തുവെന്നാണ്‌ സ്വീഡിഷ്‌ വനിതയുടെ ആരോപണം. അസാന്‍ജ്‌ രാജ്യം വിട്ട്‌ ബ്രിട്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം പ്രാപിച്ചതോടെ കേസില്‍ അന്വേഷണം സാധ്യമല്ലെന്നു കണ്ട്‌ സ്വീഡിഷ്‌ അധികൃതര്‍ അന്വേഷണം അവസാനിപ്പിച്ചിരുന്നു. അതേസമയം ഹാക്കിങ്‌ കേസില്‍ അമേരിക്കയും അസാന്‍ജിന്റെ കൈമാറ്റം ആവശ്യപ്പെട്ടിട്ടുണ്ട്‌.

Ads by Google
Tuesday 21 May 2019 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW