Wednesday, June 26, 2019 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 08.51 PM

നസീറിനെതിരായ വധശ്രമം സി.ബി.ഐ അന്വേഷിക്കണമെന്ന് ബി.ജെ.പി; സി.പി.എമ്മിന് മാത്രമേ വിരോധമുള്ളുവെന്ന് മുരളീധരന്‍

uploads/news/2019/05/309518/muraleedaran image.jpg

കോഴിക്കോട്: വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു സി.ഒ.ടി നസീറിന് നേരെ ഉണ്ടായ വധശ്രമക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. നസീറിന് നേരെ ഉണ്ടായ ആക്രമണം കരുതിക്കൂട്ടി ചെയ്തതാണെന്നും കൃഷ്ണദാസ് ആരോപിച്ചു.

സംഭവത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി ജയരാജന് പങ്കുണ്ടോ എന്നും സംശയിക്കുന്നതായി കൃഷ്ണദാസ് പറഞ്ഞു. കോഴിക്കോട് സ്വകാര്യ ആശുപത്രില്‍ നസീറിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി.പി ചന്ദ്രശേഖരനെ കൊന്നതുപോലെ സമാനമായ രീതിയിലാണ് നസീറിനെയും കൊല്ലാന്‍ ശ്രമിച്ചത്. ഇനിയൊരു സ്ഥാനാര്‍ത്ഥിക്കും ഇതുപോലെ സംഭവിക്കരുതെന്നും, എത്രയും വേഗം തന്നെ കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ നസീറിനോട് സി.പി.എമ്മിന് മാത്രമേ ശത്രുത ഉള്ളുവെന്ന് വടകര കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മുരളീധരന്‍ പറഞ്ഞു. ഇതില്‍ ജയരാജനുള്ള പങ്ക് വ്യക്തമാണെന്നും മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് ആശുപത്രിയില്‍ നസീറിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍. തന്നെ ആക്രമിച്ച വ്യക്തികളെ നസീറിന് നന്നായി അറിയാം. അവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണെമന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തെ കോണ്‍ഗ്രസ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

Ads by Google
Ads by Google
Loading...
TRENDING NOW