Thursday, June 27, 2019 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 08.43 PM

ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാര്‍; ബി.ജെ.പിയുടെ വെല്ലുവിളി ഏറ്റെടുത്ത് മധ്യപ്രദേശ് മുഖ്യമന്ത്രി

Kamalnath, Madhyapradesh CM

ഭോപ്പാല്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം സജീവമാക്കി ബി.ജെ.പി. കോണ്‍ഗ്രസിന്റെ ചില എം.എല്‍.എമാരെ മറുകണ്ടം ചാടിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് നീക്കം. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ബി.ജെ.പി നേതൃത്വം അവകാശപ്പെട്ടു. കമല്‍നാഥ് സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷമില്ലെന്നും നിയമസഭ വിളിച്ചു ചേര്‍ക്കണമെന്നും ബി.ജെ.പി ഗവര്‍ണറോട് ആവശ്യപ്പെട്ടു.

അതേസമയം ബി.ജെ.പിയുടെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി കമല്‍നാഥ് രംഗത്ത് വന്നു. നിയമഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്ന് കമല്‍നാഥ് പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത് മുതല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കമല്‍നാഥ് പറഞ്ഞു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ നാല് തവണ ഭൂരിപക്ഷം തെളിയിച്ചുകഴിഞ്ഞു. ഇനിയും അതിന് തയ്യാറാണ്. നിലവിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാധ്യമായത് എല്ലാം ബി.ജെ.പി ചെയ്യുമെന്ന് പറഞ്ഞ കമല്‍നാഥ് ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.

കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും നിയമസഭ വിളിച്ചു ചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിന് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയിട്ടുണ്ട്. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ മധ്യപ്രദേശ് ഉള്‍പ്പെടുന്ന ഹിന്ദി ഹൃദയഭൂമിയില്‍ ബി.ജെ.പിക്ക് മുന്നേറ്റം പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മധ്യപ്രദേശ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമം തുടങ്ങിയത്.

230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ കമല്‍നാഥ് സര്‍ക്കാരിന് 114 അംഗങ്ങളുടെ പിന്തുണയാണുള്ളത്. നാല് സ്വതന്ത്രന്മാരും രണ്ട് ബി.എസ്.പി, ഒരു സമാജ്‌വാദി അംഗവും പിന്തുണയ്ക്കുന്നുണ്ട്. ബി.ജെ.പിക്ക് 109 എം.എല്‍.എമാരാണ് നിയമസഭയിലുള്ളത്.

Ads by Google
Monday 20 May 2019 08.43 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW