Thursday, July 18, 2019 Last Updated 19 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 08.38 PM

തീഷ്ണഭാവം കണ്ണിലൊളിപ്പിച്ച നാഗ സന്യാസിയായി സെയ്ഫ് അലി ഖാന്‍: ലാല്‍ കപ്താനിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

Laal Kaptaan, Saif Ali khan

ഏറെ വ്യത്യസ്തമായൊരു കഥയും അതിലേറെ വ്യത്യസ്തമായൊരു ലുക്കുമായാണ് 'ലാല്‍ കപ്താനില്‍' സെയ്ഫ് അലി ഖാന്‍ പ്രത്യക്ഷപ്പെടുന്നത്്. ഹിമാലയന്‍ ഗുഹകളിലും മറ്റും ഏകാന്തവാസം നയിക്കുന്ന സന്യാസിയായാണ് സെയ്ഫ് അലി ഖാന്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

തീക്ഷണ ഭാവം കണ്ണിലൊളിപ്പിച്ചിട്ടുള്ള സെയ്ഫിന്റെ മുടി നെറുകില്‍ കെട്ടിവെച്ച് മുഖത്ത് നിറയയെ ഭസ്മം പുരട്ടി വലിയ കുറിവച്ചുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. നവദീപ് സിങ്ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

ഹന്‍ഡര്‍(വേട്ടക്കാരന്‍) എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്. പുതുക്കിയ പേരും സെയ്ഫിന്റെ ലുക്കും ഇന്നാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. നാഗ സന്യാസിയുടെ പ്രതികാര കഥയാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. സെപ്റ്റംബര്‍ ആറിനു ചിത്രം തീയറ്ററുകളിലെത്തും.

അതേസമയം ചിത്രത്തിലെ സെയ്ഫിന്റെ ലുക്ക് നേരത്തേ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആചിത്രം ഇപ്പോള്‍ പുറത്തുവിട്ട ചിത്രങ്ങളുമായി സാമ്യം പുലര്‍ത്തുന്നതല്ല. രാജസ്ഥാനിലെ ഷൂട്ടിങ് സെറ്റില്‍ നിന്നും ലീക്കായ ചിത്രം പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ എന്ന ചിത്രത്തിലെ ജോണി ഡെപ്പിനെ അനുസ്മരിപ്പിക്കുന്നതാണെന്നു പറഞ്ഞ് ചെറിയ വിവാദങ്ങളും ഉടലെടുത്തിരുന്നു. ഇതിനിടെയാണ് അണിയറ പ്രവര്‍ത്തകര്‍ ലീക്കായ ചിത്രവുമായി യാതൊരു സാമായവുമില്ലാത്ത പുതിയ ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW