Monday, May 20, 2019 Last Updated 6 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 08.11 PM

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ തര്‍ക്കം രൂക്ഷം; ചെയര്‍മാന്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലാതെ പി.ജെ ജോസഫ്

Kerala Congress

കോട്ടയം: കേരള കോണ്‍ഗ്രസ് (എം)-ല്‍ തര്‍ക്കം രൂക്ഷം. ചെയര്‍മാന്‍ സ്ഥാനത്തിനായി സംസ്ഥാന കമ്മറ്റി വിളിക്കണമെന്ന ജോസ് കെ. മാണിയുടെ നിലപാട് തള്ളി പി.ജെ ജോസഫ്. സംസ്ഥാന കമ്മറ്റി യോഗം ഉടന്‍ വിളിക്കില്ലെന്ന് പി.ജെ ജോസഫ്. ആദ്യം സംസ്ഥാന കമ്മറ്റി യോഗം വിളിക്കുന്നതിനുള്ള സാഹചര്യം അറിയിക്കണം. ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ടത് സമവായത്തിലൂടെ ആണെന്നും പി.ജെ ജോസഫ് പറഞ്ഞു.

പി.ജെ ജോസഫ് ചെയര്‍മാന്‍, സി.എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്, ജോസ് കെ. മാണി വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന സമവായ ഫോര്‍മുലയാണ് ജോസഫ് വിഭാഗം മുന്നോട്ട് വയ്ക്കുന്നത്. ചെയര്‍മാന്‍ സ്ഥാനം ഒഴിവു വന്നാല്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ ആ സ്ഥാനത്തേക്ക് വരുന്നതാണ് പാര്‍ട്ടിയിലെ കീഴ്‌വഴക്കമെന്നും പി.ജെ ജോസഫ് വിഭാഗം വാദിക്കുന്നു.

കോട്ടയത്ത് കെ.എം മാണി അനുസ്മരണത്തിന് മുന്നോടിയായണ് നിലപാട് കടുപ്പിച്ച് പി.ജെ ജോസഫ് രംഗത്ത് വന്നത്. പാര്‍ട്ടി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മാണി അനുസ്മരണമാണ് ഇന്ന് കോട്ടയത്ത് നടന്നത്. പി.ജെ ജോസഫും മറ്റ് യു.ഡി.എഫ് നേതാക്കളും മാണി അനുസ്മരണത്തില്‍ പങ്കെടുക്കുന്നുണ്ട്. ശക്തി പ്രകടനത്തിനുള്ള വേദിയായാണ് ഇരു വിഭാഗവും മാണി അനുസ്മരണത്തെ കാണുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW