Monday, May 20, 2019 Last Updated 12 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 07.53 PM

തടവുപുള്ളികളുടെ എണ്ണം കുറയുന്നു; തെലുങ്കാനയില്‍ ജയിലുകള്‍ അടച്ചു പൂട്ടുന്നു

Telangana jails, Prisoners

ഹൈദരാബാദ്: തടവുപുള്ളികളുടെ എണ്ണം കുറയുന്നതിനാല്‍ തെലങ്കാനയില്‍ ജയിലുകള്‍ അടച്ചു പൂട്ടുന്നു. ഇത്തരത്തില്‍ തടവുപുള്ളികളുടെ എണ്ണത്തില്‍ കുറവു വന്നതുമൂലം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 17 ജയിലുകളാണ് അടച്ചു പൂട്ടിയത്. 7000തടവുപുള്ളികളില്‍ നിന്ന് 5000 തടവുകാരായിട്ടാണ് കുറഞ്ഞത്.

തെലങ്കാന ജയില്‍ വകുപ്പ് കുറ്റ കൃത്യങ്ങള്‍ കുറയ്ക്കുന്നതിനുള്ള ശ്രമഫലമായിട്ടാണ് കുറ്റവാളികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നത്. ഇപ്പോള്‍ പൂട്ടിയ ജയിലുകള്‍ യാചകര്‍ക്കും അഗതികള്‍ക്കുമായി മാറ്റിയെടുക്കാനാണ് പദ്ധതിയെന്നാണ് ജയില്‍ വകുപ്പ് അധികൃതര്‍ പറയുന്നത്.

ശിക്ഷിക്കപ്പെട്ട തടവുപുള്ളികളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കി മാതൃകയായിട്ടുള്ള ഒരു ഡിപ്പാര്‍ട്ട്‌മെന്റ് കൂടിയാണ് തെലങ്കാന പോലീസ് വകുപ്പിന്റേതെന്ന പ്രത്യേകതയും ഉണ്ട്.

ഹൈദരാബാദില്‍ ജയില്‍ മോചിതരായവരേയും തടവില്‍ കഴിഞ്ഞഴരേയും ഉപയോഗിച്ച് പെട്രോള്‍ പമ്പുകള്‍ നടത്തുന്ന പദ്ധതിയും വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഈ മാതൃകയില്‍ ഇപ്പോള്‍ 18 പമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. അത് 100 ആക്കി ഉയര്‍ത്താനുള്ള ലക്ഷ്യത്തിലാണ് ജയില്‍ വകുപ്പ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW