Thursday, June 27, 2019 Last Updated 21 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 07.38 PM

ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ട്രക്ക് ടെമ്പോയിലിടിച്ച് 13 പേര്‍ മരിച്ചു

accident

ബുല്‍ധാന: മഹാരാഷ്ട്രയില്‍ വാഹനാപടകത്തില്‍ 13 മരണം. ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ട്രക്ക് ടെമ്പോ വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ആറ് പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മഹാരാഷ്ട്രയിലെ ബുല്‍ധാനയ്ക്ക് സമീപമാണ് അപകടമുണ്ടായത്. പരുക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമാണ്.

ട്രക്ക് അമിത വേഗതയിലായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഓട്ടത്തിനിടെ ട്രക്കിന്റെ ഒരു ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് എതിരെ വരുകയായിരുന്ന മഹീന്ദ്ര മാക്‌സി ടെമ്പോയുമായി ഇടിക്കുകയായിരുന്നു. ടെമ്പോ യാത്രക്കാര്‍ മല്‍ക്കപൂരില്‍ നിന്ന് അനൂര്‍ബാദിലേക്ക് പോവുകയായിരുന്നു. ട്രക്ക് ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇടിയുടെ ആഘാതത്തില്‍ പരസ്പരം കൊരുത്തു പോയ വാഹനങ്ങള്‍ നൂറോളം പേര്‍ ചേര്‍ന്ന് ശ്രമിച്ചിട്ടും വേര്‍പെടുത്താനായില്ല. ഒടുവില്‍ ജെ.സി.ബി എത്തിച്ചാണ് വാഹനങ്ങള്‍ പരസ്പരം വേര്‍പെടുത്തിയത്.

Ads by Google
Ads by Google
Loading...
TRENDING NOW