Monday, May 20, 2019 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 06.52 PM

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിരാശരെങ്കിലും സഖ്യ ചര്‍ച്ചകള്‍ സജീവമാക്കി പ്രതിപക്ഷ ക്യാമ്പ്; മമതയും അഖിലേഷും ചര്‍ച്ച നടത്തി

Mamatha, Akhilesh

ലഖ്‌നൗ: ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ സര്‍വേകളിലും എന്‍.ഡി.എയ്ക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നുവെങ്കിലും സഖ്യ ചര്‍ച്ചകള്‍ സജീവമാക്കി പ്രതിപക്ഷ കക്ഷികള്‍. യു.പി മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്തി. മമതയെ ഫോണില്‍ വിളിച്ചായിരുന്നു ചര്‍ച്ച. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷമുള്ള സഖ്യ സാധ്യതകളെക്കുറിച്ചായിരുന്നു ചര്‍ച്ച.

യു.പിയിലും മധ്യപ്രദേശ് ഉള്‍പ്പെടെ ഹിന്ദി ഹൃദയഭൂമിയിലെ ഏതാനും സംസ്ഥാനങ്ങളിലും എസ്.പിയും ബി.എസ്.പിയും സഖ്യമായാണ് മത്സരിച്ചത്. 80 സീറ്റുള്ള യു.പിയിലെ പകുതിയോളം സീറ്റുകള്‍ എസ്.പി-ബി.എസ്.പി സഖ്യം നേടുമെന്ന് ഒട്ടുമിക്ക സര്‍വേകളും പ്രവചിച്ചിട്ടുണ്ട്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയായാല്‍ പ്രതിപക്ഷ നിരയില്‍ എസ്.പി-ബി.എസ്.പി സഖ്യം നിര്‍ണായകമായി മാറും.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഒന്നടങ്കം മോഡിയുടെ തുടര്‍ ഭരണം പ്രവചിച്ചപ്പോള്‍ പ്രതിപക്ഷ ക്യാമ്പ് നിരാശയിലാണ്. ബി.ജെ.പി ഇതര കക്ഷികളെ ഒരുമിപ്പിക്കാന്‍ നേരത്തെ മുതല്‍ തന്നെ നീക്കം നടത്തിക്കൊണ്ടിരുന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിവിധ നേതാക്കളുമായി ബന്ധപ്പെട്ടു കെണ്ടിരിക്കുന്നുണ്ട്. അതേസമയം എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് എന്‍.ഡി.എ ക്യാമ്പ്. എന്‍.ഡി.എ ഘടകകക്ഷി നേതാക്കള്‍ക്കാളെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ വിരുന്നിനായി ക്ഷണിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW