Monday, May 20, 2019 Last Updated 1 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 05.56 PM

ഫലപ്രഖ്യാപനം വരെ പ്രഗ്യാ സിങ് ഠാക്കൂര്‍ മൗനവ്രതത്തില്‍

silent penance, Sadhvi Pragya

ഭോപ്പാല്‍: തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ മൗനവ്രതം ആചരിക്കാന്‍ ബി.ജെ.പിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ത്ഥി പ്രഗ്യാ സിങ് ഠാക്കൂര്‍. 63 മണിക്കൂര്‍ മൗനവ്രതം ആചരിക്കാനാണ് പ്രഗ്യാ സിങ്ങിന്റെ തീരുമാനം. ട്വിറ്ററിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ വാക്കുകള്‍ രാജ്യസ്‌നേഹികളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നുവെന്നും പ്രഗ്യാ സിങ് ട്വീറ്റ് ചെയ്തു.

സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ മുഖങ്ങളിലൊന്നായ പ്രഗ്യാ സിങ് മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയാണ്. സിറ്റിംഗ് സീറ്റായ ഭോപ്പാല്‍ നിലനിര്‍ത്താന്‍ പ്രഗ്യാ സിങ്ങിന് സീറ്റ് നല്‍കിയത് മുതല്‍ തന്നെ ബി.ജെ.പി പ്രതിരോധത്തിലായിരുന്നു. ഇതിനിടെ ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ പുകഴ്ത്തി പ്രഗ്യ രംഗത്ത് വന്നത് ബി.ജെ.പിയെ വീണ്ടും വെട്ടിലാക്കി.

ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നു എന്ന പ്രഗ്യയുടെ പ്രസ്താവനയാണ് വിവാദമായത്. ഗോഡ്‌സെയെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്നും പ്രഗ്യ പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായതോടെ ബി.ജെ.പിക്ക് പ്രഗ്യയെ തള്ളിപ്പറയേണ്ടിവന്നു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രഗ്യയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW