Monday, May 20, 2019 Last Updated 3 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 05.03 PM

'കൃഷ്ണയാണ് യഥാര്‍ത്ഥ ഉരുക്കു വനിത'കൃഷ്ണയ്ക്ക് അഭിനന്ദനവുമായി സന്തോഷ് പണ്ഡിറ്റ്

Santhosh Pandit , Horse rider Krishna

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് കുതിരപ്പുറത്തു സ്‌കൂളില്‍ പോയി വാര്‍ത്തകളില്‍ ഇടംപിടിച്ച കൃഷ്ണയെ അഭിനന്ദിക്കാന്‍ സന്തോഷ് പണ്ഡിറ്റ് നേരിട്ടെത്തി. അപാരമായ ആത്മവിശ്വാസവും ധൈര്യവും പക്വതയുമുള്ള പെണ്‍കുട്ടിയാണ് കൃഷ്ണയെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.

'പക്വതയുമുള്ള കൃഷ്ണയാണ് യഥാര്‍ത്ഥ ഉരുക്കു വനിത മോള് ഈ നാട്ടിലെ എല്ലാ കുട്ടികള്‍ക്കും യുവതികള്‍ക്കും ഒരു മാതൃകയാണ് ' സന്തോഷ് പണ്ഡിറ്റ് കൃഷ്ണയോട് പറഞ്ഞു.

തൃശൂര്‍ ജില്ലയിലെ മാളയ്ക്കടുത്തുള്ള കൊച്ചുഗ്രാമത്തിലെത്തിയാണ് സന്തോഷ് പണ്ഡിറ്റ് പെണ്‍കുട്ടിയെ കണ്ടത്. കാളിന്ദിന്റേയും ഇന്ദുവിന്റേയും മകളാണ് കൃഷ്ണ.

'കുതിരയുടെ അടുത്ത് വളരെ പേടിച്ചാണ് താന്‍ നില്‍ക്കുന്നത. വലിയ ധൈര്യവാനാണെന്ന് കാണിക്കാന്‍ ചുമ്മാ ചിരിക്കുന്നതാ. എന്നെ കണ്ടതു മുതല്‍ അവിടുത്തെ കുതിരകള്‍ ഭീകരമായി നോക്കി കണ്ണുരുട്ടി. കേരളംമുഴുവന്‍ അറിയപ്പെടുന്ന സ്റ്റാറാണെന്ന് ആ പെണ്ണു കെട്ടാത്ത കുതിരയ്ക്ക് അറിയില്ലല്ലോ..പേടി പുറത്തു കാണിക്കാതെ ഞാനൊപ്പിച്ചു. ഓ എന്നെ സമ്മതിക്കണം.' സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു.

Ads by Google
Monday 20 May 2019 05.03 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW