Monday, May 20, 2019 Last Updated 8 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 04.53 PM

തൂക്ക്‌വിളക്ക് വീട്ടില്‍ തൂക്കാമോ?

uploads/news/2019/05/309499/joythi200519a.jpg

വിളക്ക് അഷ്ടമംഗല്യങ്ങളില്‍ ഒന്നാണ്. എല്ലാ മംഗള കര്‍മ്മങ്ങള്‍ക്കും ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. നിലവിളക്ക് തെളിയുന്നതോടെ പ്രകാശം പരക്കുകയായി. വെളിച്ചം അന്ധകാരത്തെ അകറ്റും. വിജ്ഞാനത്തിന്റെ പ്രതീകം കൂടിയാണ് വെളിച്ചം.

സന്ദര്‍ഭവും ആവശ്യവും ഒക്കെ അനുസരിച്ച് ഉപയോഗിക്കാന്‍ നമുക്ക് പലതരം വിളക്കുകളുണ്ട്. കഥകളിപോലുള്ള അരങ്ങുകളില്‍ കത്തിക്കുന്ന വലിയ വിളക്കിനെ ആട്ടവിളക്ക് എന്നാണ് പറയുക. പിടിച്ചുകൊണ്ട് നടക്കുകയും ആവശ്യമെങ്കില്‍ കുത്തിവയ്ക്കാനും പറ്റുന്ന വിളക്കാണ് കൂത്തുവിളക്ക്.

ആരതി ഉഴിയാനായി പാമ്പിന്റെ പത്തിപോലെയുള്ള വിളക്ക് ആരതിതട്ട്. പൂജാകര്‍മ്മങ്ങള്‍ക്ക് ചങ്ങലവട്ടയും ഉപയോഗിക്കുന്നു. ഗുരുവായൂരിലെ കവരവിളക്ക് (മരത്തിന്റെ ശിഖരം പോലുള്ളത്) കൊടിമരത്തിന് സമീപമുള്ളത് ശ്രദ്ധിക്കാത്ത ആരാണ് ഉണ്ടാവുക? ക്ഷേത്രത്തില്‍ ശ്രീകോവിലിനകത്തും പുറത്തുമായിട്ടാണ് തൂക്ക് വിളക്ക് ഉപയോഗിക്കുന്നത്.

വീട്ടിലെ പൂജാമുറിയിലും അതിന് മുമ്പിലും വീടിന്റെ പുറത്തും ഇത് തൂക്കാം. അതില്‍ തെറ്റില്ല. ക്ഷേത്രത്തില്‍ ഉപയോഗിക്കുന്നതായത് കൊണ്ട് പലര്‍ക്കും ഇത് വീട്ടില്‍ ആകാമോ എന്ന് സംശയം ഉണ്ട്. ധാരാളം ആളുകള്‍ പണ്ടുകാലം മുതലേ ഇത് വീടുകളില്‍ തൂക്കിയിട്ട് കത്തിക്കുന്നു.

നടന്നുപോകുന്നവര്‍ തട്ടാത്ത രീതിയില്‍ ഭിത്തിയോട് ചേര്‍ത്ത് വേണം ഇത് തൂക്കാന്‍ എണ്ണ താഴെ വീഴാതെയും ശ്രദ്ധിക്കണം.

കൊച്ചുകുട്ടികളും മറ്റും ഉണ്ടെങ്കില്‍ അവര്‍ ഇതിന് താഴെക്കൂടി സഞ്ചരിക്കുമ്പോള്‍ ചൂട് എണ്ണ തുള്ളിയായി ദേഹത്ത് വീഴാതെ ശ്രദ്ധിക്കണം. പലപ്പോഴും വിളക്കുകളില്‍ നിന്നും എണ്ണ ഇറ്റിറ്റ് വീഴും. അതിനാല്‍ ചിലര്‍ തൂക്കുവിളക്കിനും താഴെ വിളക്കിനോട് ചേര്‍ത്ത് ഒരു തട്ടം കൂടി വീടുകളില്‍ തൂക്കാറുണ്ട്.

ഡോ. പി.ബി. രാജേഷ്
മൊ: 9846033337

Ads by Google
Monday 20 May 2019 04.53 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW