Monday, May 20, 2019 Last Updated 4 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 03.39 PM

ലോകത്തിലെ ആദ്യ പറക്കും ടാക്‌സി ; പരീക്ഷണ പറക്കല്‍ വിജയിച്ചു

five seater self flying air taxi unveiled

ലോകത്തിലെ ആദ്യ പറക്കും ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയിച്ചു. അഞ്ച് സീറ്റുകളുള്ള ടാക്‌സിയാണ് പരീക്ഷിച്ചത്. 300 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് പറക്കും ടാക്‌സിക്കുള്ളത്.

ജര്‍മ്മന്‍ സ്റ്റാര്‍ട്ടപ്പായ ലിലിയം ഡിസൈന്‍ ചെയ്ത ടാക്‌സിയാണ് വിജയകരമായി പരീക്ഷിച്ചത്. ഹെലിക്കോപ്റ്റര്‍ യാത്രയേക്കാള്‍ ചുരുങ്ങിയ ചെലവില്‍ യാത്ര സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് ലിലിയത്തിന്റെ വക്താക്കള്‍ വ്യക്തമാക്കി.

2025 മുതല്‍ ലോകത്തെമ്പാടും ടാക്‌സി പ്രചാരത്തിലാകുമെന്നും കമ്പനി വ്യക്തമാക്കി. പൈലറ്റ് മോഡിലോ, ഡ്രോണ്‍ മോഡിലോ പേടകം നിയന്ത്രിക്കാം. കാറിനേക്കാള്‍ അഞ്ച് മടങ്ങ് വേഗവും മോട്ടോര്‍ ബൈക്കിനേക്കാള്‍ കുറഞ്ഞ ശബ്ദവുമായിരിക്കും ടാക്‌സിക്കുണ്ടാകുക.

Ads by Google
Monday 20 May 2019 03.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW