Monday, May 20, 2019 Last Updated 3 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 02.08 PM

ഗുജറാത്ത് കലാപ ഇരകളെ ആശ്വസിപ്പിക്കുന്ന മോഡി: പി.എം നരേന്ദ്രമോഡിയുടെ ആദ്യ വിഡിയോ സോങ് പുറത്തിറങ്ങി

PM Modi film, Narendra modi

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ബയോപിക് 'പി.എം നരേന്ദ്രമോഡി'യുടെ ആദ്യ വിഡിയോ സോങ് പുറത്തിറങ്ങി. ഗുജറാത്ത് കലാപത്തില്‍ ഇരകളായവരുടെ കണ്ണീരൊപ്പുന്ന മോഡിയെയാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. വിവേക് ഒബ്‌റോയ് ആണ് നായകനായി എത്തുന്നത്. 'ഈശ്വര്‍ അള്ളാ' എന്ന് തുടങ്ങുന്ന ഗാനത്തില്‍ മോഡി യാതന അനുഭവിക്കുന്നവരെ കെട്ടിപ്പിടിച്ചും കണ്ണീരൊപ്പിയും ആശ്വസിപ്പിക്കുന്നത് കാണാം.

ഗാനത്തിനെതിരെ ഒരുപാട് വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഗുജറാത്ത് കലാപത്തിന്റെ മുഖ്യ സൂത്രധാരനെന്ന കളങ്കം മാറ്റിയെടുക്കാന്‍ പരമാവതി ശ്രമിക്കുന്ന ഗാനമാണിതെന്നാണ് ഉയരുന്ന വിമര്‍ശനങ്ങള്‍.

ചിത്രത്തില്‍ മോഡിയുടെ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിജയം വരെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ, എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഒമങ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ലവ്രാജിന്റെ വരികള്‍ക്ക് ഹിതേഷ് മോദക് സംഗീതം നല്‍കിയിരിക്കുന്നു. സുവര്‍ണ തിവാരിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അതേസമയം വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ ചിത്രത്തിനു പ്രദര്‍ശന അനുമതി നല്‍കില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സുപ്രീംകോടതി ശരിവച്ചിരുന്നു. ചിത്രം മേയ് 24നു റിലീസ് ചെയ്യും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW