Monday, May 20, 2019 Last Updated 6 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 07.54 AM

2004 ലും 2009 ലും ബിജെപി വരുമെന്ന് പറഞ്ഞു, എല്ലാം പിഴച്ചു ;, 2014 ല്‍ കിറുകൃത്യം ; ചെയ്തത് ആര്‍ക്കെന്ന് വോട്ടര്‍മാര്‍ കൃത്യമായി പറയാറുണ്ടോ? എക്‌സിറ്റ് പോളിനെ വിശ്വസിക്കാമോ?

uploads/news/2019/05/309440/election-2.jpg

മുംബൈ: ഒരോ തെരഞ്ഞെടുപ്പിലും ഫലം കാത്തിരിക്കുന്നവരുടെ ആകാംഷ കൂട്ടുന്നതാണ് വോട്ടെടുപ്പ് കഴിയുന്നതിന് തൊട്ടു പിന്നാലെ പുറത്തു വരുന്ന എക്‌സിറ്റ് പോളുകള്‍. എന്നാല്‍ ഏറെക്കുറെ ശരിയെന്ന രീതിയില്‍ പുറത്തുവരുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ എത്രമാത്രം വിശ്വസിക്കാനാകും? പലപ്പോഴും വോട്ടര്‍മാരുമായി സംസാരിച്ചു തയ്യാറാക്കുന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ഏറെക്കുറെ ശരിയാകുകയും പലപ്പോഴും ഫലങ്ങളില്‍ പാളിപ്പോയവയും ഉണ്ട്. അതേസമയം ഇന്ത്യയില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള എക്സിറ്റ് പോളുകളില്‍ 80 ശതമാനത്തിലും നേരിയ പിഴവുകളേ വന്നിട്ടുള്ളൂ.

2014 ൽ മോദിക്കും ബി.ജെ.പി.ക്കും വൻ മുന്നേറ്റമുണ്ടാകുമെന്ന പ്രധാന എക്സിറ്റ് പോൾ ഫല പ്രവചനങ്ങളെല്ലാം കൃത്യമായിരുന്നു. അന്ന് സർവേകൾ പൊതുവേ എൻ.ഡി.എക്ക് 249 മുതൽ 340 വരെ സീറ്റുകളും യു.പി.എ.യ്ക്ക് 70-148 വരെ സീറ്റുകളുമാണ് പ്രവചിച്ചത്. എ.ബി.പി-നീൽസൺ സർവേയായിരുന്നു കൂട്ടത്തില്‍ ഫലത്തോട് ഏറെ അടുത്തു നിന്നത്. ബി.ജെ.പി.ക്ക് 281 സീറ്റുകളാണ് പ്രവചിച്ചത്. 282 സീറ്റുകള്‍ ബിജെപി നേടി. എന്നാല്‍ കോൺഗ്രസിന്റെ പ്രവചനത്തില്‍ പിഴച്ചു. 92 മുതൽ 102 സീറ്റുകൾ വരെ നേടുമെന്ന് പറഞ്ഞിരുന്ന കോൺഗ്രസിന് ലഭിച്ചത് 44 സീറ്റുകൾ മാത്രമായിരുന്നു. അതേസമയം, 2004-ലും 2009-ലും നടന്ന എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റിയിട്ടുമുണ്ട്.

ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യവുമായി എത്തിയ ബിജെപി 2004 ല്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന പ്രവചനം തെറ്റിയിരുന്നു. അന്ന് ഭരണത്തില്‍ എത്തിയത് യുപിഎ ആയിരുന്നു. 2009 ലും എക്സിറ്റ്പോളുകളുടെ പ്രവചനം തെറ്റായി മാറിയിരുന്നു. 1980-നും 2019-നും ഇടയിൽ ലോക്സഭകളിലേക്ക് 79 അഭിപ്രായസർവേകളും 54 എക്സിറ്റ് പോളുകളും നടന്നിട്ടുണ്ട്. നിയമസഭകളിലേക്ക് 307-ഉം ലോക്സഭകളിലേക്ക് 393-ഉം. ആകെ 833. ഇവയിൽ കൃത്യമായ പ്രവചനം ഉണ്ടായത് 75 ശതമാനം. അഭിപ്രായസർവേകൾ 71 ശതമാനം കൃത്യമായി ഫലം പറഞ്ഞപ്പോൾ എക്സിറ്റ് പോളുകൾ 84 ശതമാനം ഫലം കൃത്യമായി പറഞ്ഞു. എക്സിറ്റ് പോളുകൾ വിജയികളെ പ്രവചിച്ചതിൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 75 ശതമാനം ശരിയായപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ 97 ശതമാനം പ്രവചനം ശരിയായി.

1998 മുതല്‍ 2014 വരെയുള്ള അഞ്ചു ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോള്‍ ഫലങ്ങളും യഥാര്‍ത്ഥ ഫലങ്ങളും ഇങ്ങിനെയായിരുന്നു. പട്ടിക ഏജന്‍സി- ബി.ജെ.പി- കോണ്‍.- മറ്റുള്ളവര്‍ എന്ന രീതിയില്‍.

1998

ഔട്ട്‌ലുക്ക്- 238- 149- 156.
ഡി.ആര്‍.എസ്- 249- 155- 139.
ഫ്രണ്ട്‌ലൈന്‍- 235- 155- 182.
ഇന്ത്യാടുഡേ- 214- 164- 165

പുറത്തുവന്ന യഥാര്‍ത്ഥ ഫലം - 25-2 166- 119

1999

ഇന്ത്യാടുഡേ- 336- 146- 80
എച്ച്.ടി- 300- 146- 95
ഔട്ട്‌ലുക്ക്- 329- 145- 39
ടൈംസ്‌പോള്‍- 332- 138

പുറത്തുവന്ന യഥാര്‍ത്ഥ ഫലം- 296- 134- 113

2004

ഔട്ട്‌ലുക്ക്- 290- 169- 99
ആജ്തക്- 248- 190- 105
എന്‍.ഡി.ടി.വി- 250- 205- 120
സിവോട്ടര്‍- 275- 186- 98

പുറത്തുവന്ന യഥാര്‍ത്ഥ ഫലം - 189- 222- 132

2009

സ്റ്റാര്‍ ന്യൂസ്- 197- 199- 136
ടൈംസ്‌നൗ- 183- 198- 162
എന്‍.ഡി.ടി.വി- 177- 216- 150
എച്ച്.ടി- 180- 191- 172

പുറത്തുവന്ന യഥാര്‍ത്ഥ ഫലം - 159- 262- 79

2014

എ.ബി.പി- 281- 97- 165
ടൈംസ് നൗ- 249- 148- 146
സി.എന്‍.എന്‍- 280- 97- 166
എച്ച്.ടി- 272- 115- 156
ചാണക്യ- 340- 70- 133
സിവോട്ടര്‍- 289- 101- 153
എന്‍.ഡി.ടി.വി- 279- 103- 161

പുറത്തുവന്ന യഥാര്‍ത്ഥ ഫലം- 282- 44- 217

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW