Friday, June 21, 2019 Last Updated 4 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 07.41 AM

അമേരിക്കന്‍ സൈന്യത്തെ വിന്യസിക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങളുടെ അനുമതി; ഇറാന്‍ -അമേരിക്ക പോര് മൂര്‍ച്ചിക്കുന്നു; യുദ്ധഭീതിയില്‍ ഗള്‍ഫ് മേഖല

uploads/news/2019/05/309439/american-army.jpg

റിയാദ്: അറേബ്യന്‍ ഉള്‍ക്കടലിലും ചില ജി.സി.സി. രാജ്യങ്ങളിലും അമേരിക്കന്‍ െസെന്യത്തെ വിന്യസിക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങളുടെ അനുമതി. ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ അമേരിക്കയുമായി ഗള്‍ഫ് രാജ്യങ്ങള്‍ ഒപ്പുവെച്ച ഉഭയകക്ഷി കരാറിന്റെ ഭാഗമായാണ് െസെന്യത്തെ വിന്യസിക്കുന്നത്.

ഇറാനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം, യു.എ.ഇ. തീരത്ത് നാല് എണ്ണ കപ്പലുകള്‍ക്കും സൗദിയില്‍ എണ്ണ െപെപ്പ്‌െലെനിലെ പമ്പിങ് നിലയങ്ങള്‍ക്കും നേരെയുണ്ടായ ആക്രമണം, ആണവ കരാര്‍ വ്യവസ്ഥകള്‍ പാലിക്കില്ലെന്നും യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്നുള്ള ഇറാന്റെ ഭീഷണി, എന്നിവ മേഖലയില്‍ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച സാഹചര്യത്തിലാണ് അമേരിക്കന്‍ സേനയെ വിന്യസിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങള്‍ക്കും, അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കുമെതിരേ ഏതുസമയവും ഇറാന്‍ ആക്രമണം അഴിച്ചുവിട്ടേക്കാമെന്ന ആശങ്കക്കിടെയാണ് പുതിയ നടപടി. എന്നാല്‍ സൗദി അറേബ്യയും മറ്റു ഗള്‍ഫ് രാജ്യങ്ങളും ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ല. യുദ്ധം ആര്‍ക്കും ഗുണം ചെയ്യില്ല. പരിധികള്‍ ലംഘിക്കുന്നതിന് അനുവദിക്കില്ല എന്ന ശക്തമായ സന്ദേശം ഇറാനു നല്‍കുന്നതിനാണ് അമേരിക്കന്‍ െസെന്യത്തിന്റെ പുനര്‍വിന്യാസത്തിന്റെ ലക്ഷ്യമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. എണ്ണക്കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ ഇറാനോ ഇറാന്‍ പിന്തുണയുള്ള തീവ്രവാദികളോ ആണെന്ന നിഗമനത്തിലാണ് അമേരിക്ക.

സൗദി അറേബ്യയുടെ കിഴക്കുപടിഞ്ഞാറന്‍ എണ്ണ െപെപ്പ്‌െലെനിലെ പമ്പിങ് നിലയങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതും ഇറാന്‍ പിന്തുണയുള്ള ഹൂതികളാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇറാന്റെ ശത്രുതാപരമായ പെരുമാറ്റങ്ങളുടെയും മേഖലയിലെ അമേരിക്കന്‍ െസെനിക വിന്യാസത്തിന്റെയും പശ്ചാത്തലത്തില്‍ മേഖലയിലെ പുതിയ സംഭവ വികാസങ്ങള്‍ സൗദി അറേബ്യ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് സൗദി വൃത്തങ്ങള്‍ അറിയിച്ചു ഏതൊരു ആക്രമണത്തില്‍ നിന്നും രാജ്യത്തിന് സംരക്ഷണം നല്‍കുന്നതിന് സൗദി അറേബ്യക്ക് കഴിയുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

അതേസമയം, മേഖലയിലെ പുതിയ സ്ഥിതിഗതികള്‍ പഠിക്കുന്നതിന് റമദാന്‍ അവസാനത്തില്‍ മക്കയില്‍ അറബ് ഉച്ചകോടി സംഘടിപ്പിക്കുന്നതിനു ശക്തമായ നയതന്ത്ര ശ്രമങ്ങളും കൂടിയാലോചനകളും നടക്കുന്നുണ്ട്. റമദാന്‍ അവസാനത്തില്‍ മക്കയില്‍ നടക്കുന്ന ഇസ്‌ലാമിക ഉച്ചകോടിയോടനുബന്ധിച്ച് അറബ് ഉച്ചകോടികൂടി വിളിച്ചുചേര്‍ക്കുന്നതിനാണ് നീക്കം.

Ads by Google
Monday 20 May 2019 07.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW