Monday, May 20, 2019 Last Updated 6 Min 55 Sec ago English Edition
Todays E paper
Ads by Google
എം.എസ്. സന്ദീപ്
Monday 20 May 2019 07.28 AM

ഒമ്പതില്‍ എട്ടിലും കേരളത്തില്‍ യുഡിഎഫ് ; എല്‍ഡിഎഫിന് 11 സീറ്റെന്ന് ഒരു സര്‍വേ ; എല്ലാ പ്രവചനത്തിലും തിരുവനന്തപുരത്ത് ബിജെപി

uploads/news/2019/05/309438/election-2019.jpg

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു യു.ഡി.എഫിനു ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ ഫലങ്ങളും മുന്‍തൂക്കം പ്രവചിക്കുന്നു. ഒരു സര്‍വേ ഫലം മാത്രം എല്‍.ഡി.എഫ്. അനുകൂലമായി. അതേസമയം കേന്ദ്രത്തില്‍ എന്‍ഡിഎ അധികാരത്തില്‍ വരുമെന്നും എല്ലാ പ്രവചനങ്ങളിലും ബി.ജെ.പിക്കു കേരളത്തില്‍ ഒരു സീറ്റ് ലഭിക്കുമെന്നുമാണു പറയുന്നത്. സിഎന്‍എന്‍ ന്യൂസ് 18 മാത്രമാണ് എല്‍ഡിഎഫിന് അനുകൂലമായ ഫലം പ്രവചിച്ചിരിക്കുന്നത്. ബാക്കി എട്ടു സര്‍വേ ഫലങ്ങളിലും യുഡിഎഫിനാണ് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്.

യു.ഡി.എഫ്. 15 സീറ്റു വരെയും എല്‍.ഡി.എഫ്. നാല് സീറ്റും ബി.ജെ.പി ഒരു സീറ്റും നേടുമെന്നാണ് ഇന്ത്യാ ടുഡേയുടെ എക്‌സിറ്റ് പോള്‍ ഫലം. എന്‍.ഡി.എ ഒരു സീറ്റ് നേടുമെന്നും ഇവര്‍ പറയുന്നു. യു.ഡി.എഫ് 11 മുതല്‍ 13 സീറ്റു വരെയും എല്‍.ഡി.എഫ്. അഞ്ചു മുതല്‍ ഏഴുവരെയും ബി.ജെ.പി ഒന്നു മുതല്‍ മൂന്നു വരെയും സീറ്റ് നേടുമെന്നാണ് ന്യൂസ് നേഷന്‍ ചാനല്‍ സൂചിപ്പിക്കുന്നത്. യു.ഡി.എഫ് 15 സീറ്റും എല്‍.ഡി.എഫ് നാലു സീറ്റും ബി.ജെ.പി ഒരു സീറ്റും നേടുമെന്നാണ് െടെംസ് നൗ പ്രവചനം.

എന്നാല്‍, എല്‍.ഡി.എഫ് 11 മുതല്‍ 13 സീറ്റു വരെ നേടുമെന്നാണ് സി.എന്‍.എന്‍ -ന്യൂസ് 18 പ്രവചനം. ഏഴു മുതല്‍ ഒന്‍പതു വരെ സീറ്റുകള്‍ യു.ഡി.എഫിനു കിട്ടുമെന്നും അവര്‍ പ്രവചിക്കുന്നു. ഒമ്പതു സര്‍വേകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് എല്‍ ഡി എഫിന് മുന്‍തൂക്കം പ്രവചിക്കുന്നത്. സിഎന്‍എന്‍എന്‍ ന്യൂസ് 18 മാത്രമാണ് എല്‍ഡിഎഫിന് അനുകൂലമായ പ്രവചനം നടത്തുന്നത്. 11 മുതല്‍ 14 സീറ്റ്‌വരെ നേടുമെന്നാണ് പ്രവചനം. യുഡിഎഫ് ഏഴു മുതല്‍ ഒമ്പതു വരെ പ്രതീക്ഷിക്കാം. തിരുവനന്തപുരത്ത് നേരിയ മുന്‍തൂക്കം ബി.ജെ.പി. സ്ഥാനാര്‍ഥിക്കുണ്ടെന്നാണു രണ്ടു മലയാള ചാനലുകളുടെ സര്‍വേഫലം. എന്‍ഡിഎ യ്ക്ക് 0-1 സീറ്റ് വരെ പ്രതീക്ഷിക്കാം.

രാജ്യത്തു മോഡി തരംഗമെന്ന സൂചനയാണ് ഇത്തവണയും പല സര്‍വേകളും നല്‍കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറെക്കുറെ കൃത്യമായ പ്രവചനം നടത്തിയ ടുഡേസ് ചാണക്യ സര്‍വേ പ്രകാരം എന്‍.ഡി.എയ്ക്ക് 350-364 സീറ്റ് ലഭിക്കും. യു.പി.എ: 95-104, മറ്റുള്ളവര്‍: 97-108. െടെംസ് നൗ-സി.എന്‍.എക്‌സ്. സര്‍വേ പ്രകാരം എന്‍.ഡി.എയ്ക്ക് 306 സീറ്റ് ലഭിക്കും. യു.പി.എയ്ക്ക് 132. എന്‍.ഡി.എ. 300 സീറ്റ് നേടുമെന്ന് എന്‍.ഡി. ടി.വി. സര്‍വേ പറയുന്നു. യു.പി.എയ്ക്ക് 127. സി.എന്‍.എന്‍. ന്യൂസ് 18 സര്‍വേ എന്‍.ഡി.എയ്ക്ക് 336, യു.പി.എയ്ക്ക് 82, മറ്റുള്ളവര്‍ക്ക് 124 സീറ്റുകള്‍ പ്രവചിക്കുന്നു. രാജ്യത്തു മോഡി തരംഗമെന്ന സൂചനയാണ് ഈ സര്‍വേകള്‍ നല്‍കുന്നത്.

െടെംസ് നൗ-സി.എന്‍.എക്‌സ്. സര്‍വേ പ്രകാരം എന്‍.ഡി.എയ്ക്ക് 306 സീറ്റ് ലഭിക്കും. യു.പി.എയ്ക്ക് 132. എന്‍.ഡി.എ. 300 സീറ്റ് നേടുമെന്ന് എന്‍.ഡി. ടി.വി. സര്‍വേ പറയുന്നു. യു.പി.എയ്ക്ക് 127. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 24 സീറ്റില്‍ ഒതുങ്ങുമെന്നാണ് എന്‍.ഡി. ടിവി സര്‍വേ. ബി.ജെ.പി. 14 സീറ്റുകള്‍ വരെ നേടാം. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്കു 44 സീറ്റ് ലഭിക്കും. കോണ്‍ഗ്രസിനു രണ്ട്. എസ്.പി-ബി.എസ്.പി. സഖ്യം 34 സീറ്റ് നേടുമെന്നും എന്‍.ഡി. ടിവി പ്രവചിക്കുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW