Wednesday, June 26, 2019 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 01.23 AM

ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെയും മകളെയും തടഞ്ഞു

uploads/news/2019/05/309436/2.jpg

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെയും മകളെയും നിലയ്‌ക്കലില്‍ തടഞ്ഞു. തമിഴ്‌നാട്‌ സ്വദേശിയായ ശ്രീനിവാസനും ഭാര്യയും മകളുമാണ്‌ ഇന്നലെ ദര്‍ശനത്തിനെത്തിയത്‌. ശ്രീനിവാസനു മാത്രമേ ശബരിമലയിലേക്കു പോകാന്‍ പോലീസ്‌ അനുവാദം നല്‍കിയുള്ളു. ഇദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും നിലയ്‌ക്കലിലെ പോലീസ്‌ കണ്‍ട്രോള്‍ റൂമിലേക്കു മാറ്റി.
വൈകിട്ടാണ്‌ ഇവര്‍ എത്തിയത്‌. ഇടവമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഇന്നലെ രാത്രി 10നു നട അടച്ചു. പ്രതിഷ്‌ഠാദിനത്തിനായി ജൂണ്‍ 11 നു വൈകിട്ട്‌ നട തുറക്കും. 12നാണു ശബരിമല പ്രതിഷ്‌ഠാ ദിനം.

Ads by Google
Monday 20 May 2019 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW