Saturday, July 13, 2019 Last Updated 10 Min 5 Sec ago English Edition
Todays E paper
Ads by Google
എം. ബിജുശങ്കര്‍
Monday 20 May 2019 01.12 AM

വടകരയില്‍ ഏത്‌ വടവൃക്ഷം വീഴും?

uploads/news/2019/05/309381/Vadakarmandalam200519.jpg

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഗോദയില്‍ കേരളം കാലെടുത്തുവച്ചപ്പോള്‍തന്നെ കാസര്‍ഗോട്ട്‌ രണ്ടു യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതു സി.പി.എമ്മിന്റെ മസ്‌തകത്തിലേറ്റ പ്രഹരമായിരുന്നു. സി.പി.എമ്മിനെതിരേ കൊലപാതകരാഷ്‌ട്രീയം ശക്‌തമായ പ്രചാരണവിഷയമായതു വടകര മണ്ഡലത്തിലാണ്‌.

എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി പി. ജയരാജന്‍ രംഗത്തുവന്നതോടെ ആ പ്രചാരണത്തിന്‌ ആക്കം കൂടി. എന്നാല്‍, ജയരാജന്‍ ഈസി വാക്കോവര്‍ പ്രതീക്ഷിച്ച മണ്ഡലത്തില്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞത്‌ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി കെ. മുരളീധരന്‍ വന്നതോടെയാണ്‌. വി.കെ. സജീവനിലൂടെ എന്‍.ഡി.എയും പ്രചാരണരംഗത്തു സജീവമായിരുന്നു.

***** അവകാശവാദങ്ങള്‍

കൊലപാതകരാഷ്‌ട്രീയത്തിനെതിരേ കേരളത്തിന്റെ വികാരം പ്രതീകാത്മകമായി പ്രകടിപ്പിക്കുന്ന മണ്ഡലമായിരിക്കും വടകരയെന്നു യു.ഡി.എഫ്‌. അവകാശപ്പെടുന്നു. ആര്‍.എം.പിയുടെ പിന്തുണയും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും യു.ഡി.എഫിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. കെ. മുരളീധരനുവേണ്ടി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരേക്കാള്‍ ആവേശത്തില്‍ മുസ്ലിം ലീഗ്‌ പ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നു. ജമാഅത്തെ ഇസ്ലാമിയും സജീവമായിരുന്നു.

വടകരയില്‍ നിര്‍ണായകസ്വാധീനമുള്ള എല്‍.ജെ.ഡിയുടെ മടങ്ങിവരവ്‌ എല്‍.ഡി.എഫിനു പ്രതീക്ഷയേകുന്നു. കൊലപാതകരാഷ്‌ട്രീയമെന്ന യു.ഡി.എഫ്‌. പ്രചാരണത്തെ, അക്രമരാഷ്‌ട്രീയത്തിന്റെ ജീവിക്കുന്ന രക്‌തസാക്ഷിയായി ജയരാജനെ അവതരിപ്പിച്ചതിലൂടെ മറികടക്കാനായെന്നും എല്‍.ഡി.എഫ്‌. കണക്കുകൂട്ടുന്നു. കോണ്‍ഗ്രസിനെ പിന്തുണച്ചതില്‍ പ്രതിഷേധിച്ച്‌ ആര്‍.എം.പിയില്‍ വലിയൊരു വിഭാഗം ഇടതുപക്ഷത്തിനു വോട്ട്‌ ചെയ്‌തു എന്നതാണു മറ്റൊരു അവകാശവാദം.

**** വോട്ടില്‍ കണ്ടത്‌

വോട്ടെടുപ്പ്‌ ദിവസം ബി.ജെ.പി. പ്രവര്‍ത്തകര്‍ വ്യാപകമായി പിന്‍മാറിയതു വടകരയില്‍ ശ്രദ്ധേയമായി. പലയിടത്തും എന്‍.ഡി.എയ്‌ക്കു ബൂത്ത്‌ പോലും ഉണ്ടായിരുന്നില്ല. യു.ഡി.എഫിനെ പിന്തുണച്ചെങ്കിലും ആര്‍.എം.പി. പരസ്യമായി പ്രചാരണരംഗത്തിറങ്ങിയില്ല. പി. ജയരാജനെ തോല്‍പ്പിക്കാന്‍ വോട്ട്‌ ചെയ്ുയമെന്നു ബി.ജെ.പി. പരസ്യമായി പ്രഖ്യാപിക്കുന്ന അവസ്‌ഥയുണ്ടായി.

*** അടിയൊഴുക്കുകള്‍

ഒരുലക്ഷത്തോളം പുതിയ വോട്ടര്‍മാരുടെ നിലപാട്‌ വടകരയില്‍ നിര്‍ണായകമാകും. എം.പി. വീരേന്ദ്രകുമാര്‍ വിഭാഗം എല്‍.ഡി.എഫില്‍ തിരിച്ചെത്തിയതു ജയരാജനു പ്രതീക്ഷ പകരുന്നു. എന്നാല്‍, വീരേന്ദ്രകുമാറിന്റെ എല്‍.ജെ.ഡി. അണികള്‍ തങ്ങള്‍ക്കു വോട്ട്‌ ചെയ്‌തെന്ന വിലയിരുത്തലാണു യു.ഡി.എഫിനുള്ളത്‌.

പ്രചാരണത്തില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ സജീവമായില്ലെന്നു മുരളീധരന്‍തന്നെ പരാതി ഉന്നയിച്ച സാഹചര്യമുണ്ടായി. കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ വടംവലി അടിയൊഴുക്കാകുമെന്ന്‌ എല്‍.ഡി.എഫ്‌. പ്രതീക്ഷിക്കുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW