Wednesday, June 26, 2019 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 20 May 2019 01.06 AM

ഹിന്ദി ഹൃദയഭൂമിയില്‍ വീണ്ടും ആധിപത്യം ഉറപ്പിച്ച് വീണ്ടും ബി.ജെ.പി. ; ഒരിടത്തും ചലനം സൃഷ്‌ടിക്കാതെ രാഹുല്‍ , സി.പി.എമ്മിന്‌ ദേശീയതലത്തില്‍ രണ്ടക്കം തികയ്‌ക്കാവില്ല

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഒറ്റക്കക്ഷിയായിട്ടും അധികാരം നഷ്‌ടപ്പെട്ട കര്‍ണാടകയിലും തിരിച്ചടി നേരിട്ട ഛത്തിസ്‌ഗഡ്‌, മധ്യപ്രദേശ്‌, രാജസ്‌ഥാന്‍ സംസ്‌ഥാനങ്ങളിലും ബി.ജെ.പിക്കാകും നേട്ടം. റാഫേല്‍ കരാറിലെ അഴിമതി ആരോപണമടക്കം ഉന്നയിച്ച്‌ പ്രചാരണം നയിച്ച രാഹുലിന്‌ ദക്ഷിണേന്ത്യയിയിലും ഉത്തരേന്ത്യയിലും തരംഗമുണ്ടാക്കാന്‍ സാധിച്ചില്ലെന്നും എക്‌സിറ്റ്‌പോള്‍ സൂചിപ്പിക്കുന്നു.
exit poll result analysis 2019

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ. ഭരണത്തുടര്‍ച്ച നേടുമെന്നു ബഹുഭൂരിപക്ഷം എക്‌സിറ്റ്‌ പോള്‍ ഫലങ്ങളും പ്രവചിക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ പ്രകടനത്തില്‍ സമ്മിശ്രപ്രതികരണം. എസ്‌.പി- ബി.എസ്‌.പി. മഹാസഖ്യത്തിനു മുന്നില്‍ ഭരണകക്ഷി തകര്‍ന്നടിയുമെന്നു ചില സര്‍വേകള്‍ പ്രചവിക്കുമ്പോള്‍ വിജയം ആവര്‍ത്തിക്കുമെന്നും പ്രവചനം.


അതേസമയം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്കക്ഷിയായിട്ടും അധികാരം നഷ്‌ടപ്പെട്ട കര്‍ണാടകയിലും തിരിച്ചടി നേരിട്ട ഛത്തിസ്‌ഗഡ്‌, മധ്യപ്രദേശ്‌, രാജസ്‌ഥാന്‍ സംസ്‌ഥാനങ്ങളിലും ബി.ജെ.പിക്കാകും നേട്ടം. ഹിന്ദി ഹൃദയഭൂമിയില്‍ വീണ്ടും ആധിപത്യം ഉറപ്പിക്കാനായതാണ്‌ ഭരണത്തുടര്‍ച്ചയ്‌ക്കു കാരണമെന്നാണു സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്‌.

പശ്‌ചിമ ബംഗാള്‍, ഒഡിഷ തുടങ്ങിയ സംസ്‌ഥാനങ്ങളിലും കഴിഞ്ഞ തവണത്തേക്കാള്‍ നേട്ടമുണ്ടാക്കും. മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മരണത്തോടെ ഭരണത്തില്‍ അസ്‌ഥിരതയുണ്ടായെങ്കിലും ഗോവയും ബി.ജെ.പി. സ്വന്തമാക്കും. ജെ.ഡി.യുവുമായുള്ള സഖ്യത്തിലൂടെ ബിഹാറില്‍ ആധിപത്യം നേടുമെന്നും ആര്‍.ജെ.ഡി- കോണ്‍ഗ്രസ്‌ സഖ്യത്തിന്‌ കാര്യമായ ചലനമുണ്ടാക്കാന്‍ സാധിക്കില്ലെന്നുമാണു സര്‍വേ ഫലം. മഹാരാഷ്‌ട്രയില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേനയും നേട്ടമുണ്ടാക്കും.

റാഫേല്‍ കരാറിലെ അഴിമതി ആരോപണമടക്കം ഉന്നയിച്ച്‌ പ്രചാരണം നയിച്ച രാഹുലിന്‌ ദക്ഷിണേന്ത്യയിയിലും ഉത്തരേന്ത്യയിലും തരംഗമുണ്ടാക്കാന്‍ സാധിച്ചില്ലെന്നും എക്‌സിറ്റ്‌പോള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ നേട്ടം, വയനാടന്‍ സ്‌ഥാനാര്‍ഥിത്വത്തിനൊപ്പം ചേര്‍ത്താല്‍ തന്നെ മണ്ഡലത്തിന്റെ അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ തകര്‍ച്ച തിരിച്ചടിയാകും. സംസ്‌ഥാനഭരണം അട്ടിമറിക്കാന്‍ ബി.ജെ.പി. കിണഞ്ഞു ശ്രമിക്കുന്നതിനിടെയുള്ള സര്‍വേകള്‍ കോണ്‍ഗ്രസിന്‌ തലവേദനയാകും.

അതേസമയം, തമിഴ്‌നാട്ടില്‍ ഡി.എം.കെയുമായി സഖ്യമുണ്ടാക്കാന്‍ സാധിച്ചത്‌ കോണ്‍ഗ്രസിന്‌ നേട്ടമായി. യു.പി.എയുടെ സംഖ്യ ഉയര്‍ത്താന്‍ ഇത്‌ സഹായകരവുമായി. രാജ്യതലസ്‌ഥാനത്ത്‌ തനിച്ച്‌ പോരാടിയ കോണ്‍ഗ്രസ്‌ നിലംപരിശാകുമെന്നും ബി.ജെ.പി. തൂത്തുവാരുമെന്നുമാണു പ്രവചനം.
ആന്ധ്രാപ്രദേശില്‍ തെലുങ്കുദേശം പാര്‍ട്ടിക്ക്‌ കനത്ത തിരിച്ചടിയേല്‍ക്കും. വൈ.എസ്‌. ജഗന്‍മോഹന്‍ റെഡ്‌ഡിയുടെ നേതൃത്വത്തിലുള്ള വൈ.എസ്‌.ആര്‍. കോണ്‍ഗ്രസ്‌ നേട്ടം കൊയ്യുമെന്നുമാണ്‌ പ്രവചനം.

പ്രതിപക്ഷ ഐക്യ നീക്കത്തിനായി നെട്ടോട്ടം നടത്തുന്ന തെലുങ്കുദേശം പാര്‍ട്ടി നേതാവ്‌ ചന്ദ്രബാബു നായിഡുവിന്‌ ഇതു തിരിച്ചടിയാകും.
അതേസമയം, കേരളത്തില്‍ യുഡി.എഫ്‌. നേട്ടമുണ്ടാക്കുമെന്നാണു പ്രവചനം. സി.പി.എമ്മിന്‌ ദേശീയതലത്തില്‍ രണ്ടക്കം തികയ്‌ക്കാനാവില്ലെന്ന സൂചനയാണു നല്‍കുന്നത്‌.

ബംഗാളിലും ത്രിപുരയിലും സീറ്റ്‌ നേടാന്‍ സാധിക്കില്ലെന്ന സര്‍വേകള്‍ ശരിയായാല്‍ ദേശീയരാഷ്‌ട്രീയത്തില്‍ ഇടതുപക്ഷം അപ്രസക്‌തമാകുന്ന സാഹചര്യമാകും.

Ads by Google
സ്വന്തം ലേഖകന്‍
Monday 20 May 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW