Tuesday, June 11, 2019 Last Updated 5 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 08.54 PM

ഓസ്‌ട്രേലിയ ഫൈനലില്‍; എതിരാളികളായി ഇന്ത്യയോ ഇംഗ്ലണ്ടോ; ലോകകപ്പ് പ്രവചനവുമായി ഗംഭീര്‍

Gautham Gambhir

ന്യൂഡല്‍ഹി : ഈ മാസം നടക്കാന്‍ ഇരിക്കുന്ന ലോകകപ്പില്‍ രണ്ടു തവണ വിജയം കൈവരിച്ച ഇന്ത്യയും, ആതിഥേയരായ ഇംണ്ടുമല്ല ലോകകപ്പിലെ ആദ്യ ഫേവറൈറ്റുകള്‍ എന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംബീര്‍. ഒന്നാം ഫേവറേറ്റായി ഓസ്‌ട്രേലിയ ആണെന്നും ഗംഭീര്‍ പറഞ്ഞു. ഇന്ത്യയോ ഇംണ്ടോ ഓസ്‌ട്രേലിയുമായി ഫൈനല്‍ കളിക്കുമെന്നാണ് ഗംഭീറിന്റെ പ്രവചനം. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗംഭീര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യക്ക് കരുത്തേകുന്നത് ഓപ്പണിങ്ങില്‍ തിളങ്ങുന്ന ബാറ്റസ്മാന്‍മാരായിരിക്കും. രോഹിത്,ധവാന്‍,വിരാട് കോഹ്ലി എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഓപ്പണര്‍മാര്‍ ചേര്‍ത്ത് വെക്കുന്ന റണ്‍സിന്റെ ബലത്തിലായിരിക്കും ഇന്ത്യയുടെ ജയം. ബൗളിങ്ങില്‍ ഇന്ത്യയുടെ പ്രതീക്ഷ ബുംമ്‌റ, പാണ്ഡ്യ എന്നിവരിലായിരിക്കുമെന്നും ഗംഭീര്‍ പറഞ്ഞു.

സ്ഥിരതയുള്ള പ്രകടനം കാഴ്ച്ചവെക്കുന്നവര്‍ക്കായിരിക്കും ഇക്കുറി ലോകകപ്പ് നേടാനാകുകയെന്നും ഗംഭീര്‍ പറഞ്ഞു. എല്ലാ ടീമുകളും പരസ്പരം ഒരു തവണ എങ്കിലും മത്സരിക്കും. അതുകൊണ്ടുതന്നെ മത്സരത്തില്‍ ടീമുകള്‍ക്ക് വിശ്രമിക്കാനുള്ള സമയം കുറവായിരിക്കും. ഒരു കളിയില്‍ പരാജയപ്പെട്ടാല്‍ എന്തുകൊണ്ട് പരാജയപെട്ടു എന്ന് ചിന്തിച്ച് അടുത്ത കളിയില്‍ പോരായ്മകള്‍ തീര്‍ത്ത് മുന്നേറുന്നവര്‍ക്കായിരിക്കും ലോകകപ്പില്‍ വിജയിക്കാന്‍ ആകുക എന്നും ഗംഭീര്‍ വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW