Sunday, May 19, 2019 Last Updated 15 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 05.11 PM

കോഴിക്കോട് ആദിവാസി യുവാവ് മരിച്ച നിലയില്‍; കൊലപാതകമെന്ന് പോലീസ്

Kozhikode , Adivasi dead body

കോഴിക്കോട്: കക്കാടം പൊയില്‍ കരിമ്പുകോളനിക്ക് സമീപം ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരീക്കോട് വെറ്റിലപ്പാറ പന്ന്യമല സ്വദേശി ഹരിദായനാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. രക്തം വാര്‍ന്നൊലിച്ച നിലയിലായിരുന്നു മൃതദേഹം.

കക്കാടം പൊയിലിലെ ബന്ധുവിന്റെ വീട്ടില്‍ എത്തിയതായിരുന്നു ഹരിദാസന്‍. ഫോറന്‍സിക്ക് വിദഗ്ദരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW