Thursday, June 20, 2019 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 10.36 AM

ഈ 'പെയിന്റില്‍ കുളിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന' ചിത്രത്തിന്റെ പിന്നിലെ സംഭവം വെളിപ്പെടുത്തി അമല പോള്‍

Amala paul, Vip2

മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും തന്റേതായ ഇടം നേടിയ നടിയാണ് അമല പോള്‍. വിവാഹ ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും വിവാഹമോചനത്തോടെ താരം വീണ്ടും സജീവമായി. പഴയ ഓര്‍മകളുമായുള്ള ഒരു പോസ്റ്റാണ് അമല പോള്‍ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

'വേലൈ ഇല്ലാ പട്ടത്താരി 2' സിനിമയുടെ ലൊക്കേഷനിലെ രസകരമായ ഒരു മുഹൂര്‍ത്തമാണ് അമല ആരാധകര്‍ക്ക് മുന്‍പില്‍ പങ്ക് വച്ചിരിക്കുന്നത്. ധനുഷ്, കജോള്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു 2017ല്‍ പുറത്തു വന്ന വി.ഐ.പി. 2 അഥവാ വേലൈ ഇല്ലാ പട്ടത്താരി 2. ഒരു ഷോട്ട് നന്നായി എടുത്തു കഴിഞ്ഞു അമല സംഘാംഗങ്ങളെ പെയിന്റില്‍ കുളിപ്പിച്ച് നിര്‍ത്തിയിരിക്കുന്നതാണ് ചിത്രമാണ് പങ്കുവെച്ചത്.

കടാവര്‍ എന്ന ചിത്രത്തില്‍ നിര്‍മ്മാതാവിന്റെ റോളിലാണ് അമല ഇനി എത്തുന്നത്. ആദ്യ ക്ലാപ്പിന്റെ ചിത്രം ലൊക്കേഷനില്‍ നിന്ന് ഇന്‍സ്റ്റാഗ്രാം വഴി പങ്കു വച്ചാണ് അമല ഈ വാര്‍ത്ത പ്രേക്ഷകര്‍ക്ക് മുന്നില്‍ പങ്കു വച്ചത്. പൃഥ്വിരാജ് നായകനാകുന്ന ബ്ലെസിയുടെ ആട് ജീവിതത്തിലൂടെ അമല മലയാളത്തില്‍ മടങ്ങി വരാനും ഒരുങ്ങുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW