Wednesday, June 26, 2019 Last Updated 6 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 08.02 PM

നീലേശ്വരം സ്‌കൂളിലെ പരീക്ഷാ തട്ടിപ്പ്; മുഖ്യപ്രതിയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ്

Neeleswaram exam cheating

കോഴിക്കോട്: മുക്കം നീലേശ്വരം സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷാ ക്രമക്കേട് നടത്തിയ അധ്യാപകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാകുകള്‍ തിരുത്തിയ വി. മുഹമ്മദിനെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ലുക്ക് ഔട്ട് നോട്ടീസ് മുക്കം പോലീസ് തുടര്‍ നടപടികള്‍ക്കായി സ്‌പെഷ്യല്‍ ബ്രാഞ്ചിന് കൈമാറി. പരീക്ഷാ തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന.

മുഖ്യപ്രതി നിഷാദ് വി. മുഹമ്മദ് നാല് വിദ്യാര്‍ത്ഥികള്‍ക്കായി പതീക്ഷ എഴുതുകയും 32 പേരുടെ ഉത്തരക്കടലാണ് തിരുത്തുകയും ചെയ്തു. ഉത്തരക്കടലാസുകളില്‍ സമാനമായ കൈയക്ഷരം കണ്ടതോടെയാണ് മൂല്യനിര്‍ണയം നടത്തിയ അധ്യാപകര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് ഇതേ വിദ്യാര്‍ത്ഥികള്‍ എഴുതിയ മറ്റ് വിഷയങ്ങളുടെ ഉത്തരക്കടലാസുകള്‍ മറ്റ് ക്യാമ്പുകളില്‍ നിന്ന് വരുത്തിച്ച് പരിശോധിച്ചതോടെ പരീക്ഷ എഴുതിയത് വിദ്യാര്‍ത്ഥികളല്ലെന്ന് വ്യക്തമായി.

സംഭവത്തില്‍ നീലേശ്വരം സ്‌കൂളിലെ അധ്യാപകര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പരീക്ഷ ചീഫ് സൂപ്രണ്ടും നീലേശ്വരം സ്‌കൂള്‍ പ്രിന്‍സിപ്പലുമായ കെ. റസിയ, അഡീഷണല്‍ ഡെപ്യൂട്ടി ചീഫ് നിഷാദ് വി. മുഹമ്മദ്, ചേന്നമംഗലൂര്‍ സ്‌കൂളിലെ അധ്യാപകനും പരീക്ഷാ ഡെപ്യൂട്ടി ചീഫുമായ പി.കെ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി വകുപ്പ് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മുക്കം പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ അധ്യാപകരെല്ലാം ഒളിവില്‍ പോയിരിക്കുകയാണ്. തമിഴ്‌നാട്, കര്‍ണാടക എന്നിവടങ്ങില്‍ അധ്യാപകര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

റീജണല്‍ ഡെപ്യുട്ടി ഡയറക്ടര്‍ ഗോകുലകൃഷ്ണനാണ് പരാതി നല്‍കിയത്. അധ്യാപകര്‍ നേരത്തെയും ഉത്തരക്കടലാസുകളില്‍ തിരുത്തല്‍ വരുത്തിയതായി സംശയമുണ്ട്. ഇക്കാര്യം കൂടി അന്വേഷിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരക്കടലാസുകള്‍ തിരുത്താന്‍ പ്രിന്‍സിപ്പല്‍ കെ. റസിയയും അധ്യാപകന്‍ നിഷാദ് വി. മുഹമ്മദും വ്യക്തമായ ആസൂത്രണം നടത്തിയെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സ്‌കൂളിന്റെ വിജയശതമാനം കൂട്ടാനായി ക്രമക്കേട് കാണിച്ചുവെന്നാണ് വ്യക്തമായിരിക്കുന്നത്.

Ads by Google
Saturday 18 May 2019 08.02 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW