Saturday, May 18, 2019 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 07.46 PM

'ഗൗരവം' വിടാതെ അവള്‍ വിടവാങ്ങി: മറ്റ് പൂച്ചകളില്‍ നിന്ന് വ്യത്യസ്തയായിരുന്ന ഗ്രംപിയുടെ വിയോഗത്തില്‍ നടുങ്ങി സോഷ്യല്‍മീഡിയ

Internet Star, Grumpy Cat

ലോസ് ഏഞ്ചല്‍സ്: ലോകത്താകമാനമുള്ള ലക്ഷകണക്കിന് ആളുകളുടെ ആരാധനാപാത്രവും ഇന്റര്‍നെറ്റിലെ താരവുമായ ഏഴ് വയസ്സുള്ള ഗ്രംപി ക്യാറ്റ് എന്ന പൂച്ച ഇനി ഓര്‍മ്മ. അരിസോണയിലെ വീട്ടില്‍ വച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗ്രംപി ക്യാറ്റ് വിട പറഞ്ഞത്. മൂത്രനാളിയില്‍ അണുബാധ ഉണ്ടായതിനേത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. തര്‍ഡര്‍ സോസ് എന്നാണ് പൂച്ചയുടെ യഥാര്‍ത്ഥ പേര്. എപ്പോഴും ഗൗരവഭാവത്തില്‍ ഇരിക്കുന്നതിന്റെ പേരിലാണ് പൂച്ച സാമൂഹ്യമാധ്യമങ്ങളില്‍ ജനകീയമായത്.

ഭക്ഷണശാലയില്‍ വെയിട്രസ് ആയിരുന്ന തബത ബുദ്ധിസെന്‍ എന്ന യുവതിയുടെ പൂച്ചയായിരുന്നു ഗ്രംപി. ടിവി പരിപാടികളിലൂടെയും, സിനിമകളിലൂടെയുമാണ് ഗ്രംപി തന്റെ ആരാധകരെ നേടിയെടുത്തത്. ഫേസ്ബുക്കില്‍ 8.5ദശലക്ഷം ആരാധകരുള്ള ഗ്രംപിക്ക് ഇന്‍സ്റ്റഗ്രാമില്‍ 2.5ഉം ട്വിറ്ററില്‍ 1.5 ഫോളോവേഴ്‌സും ഉണ്ട്. താഴത്തെ നിരയിലെ പല്ല് മുകള്‍ നിരയിലേതിനേക്കാള്‍ ഉന്തിനിന്നത് ഗ്രംപിയുടെ മുഖത്തിന് പ്രത്യേകതരത്തിലൊരു വിഷാദം നല്‍കിയിരുന്നു. ഇതാണ് ഗ്രംപിയെ മറ്റു പൂച്ചകളില്‍ നിന്ന് വ്യത്യസ്തനാക്കിയത്.

Internet Star, Grumpy Cat

2012ല്‍ ഒരു വെബ്‌സൈറ്റില്‍ വന്ന ചിത്രത്തോടെയാണ് ഗ്രംപി പ്രശസ്തയാവുന്നത്. അതിന് ശേഷം ഉടമ തബത ഹോട്ടല്‍ ജോലി രാജിവെച്ചു. ഗ്രംപിയുടെ ചിത്രമുപയോഗിച്ചതിന്റെ പേരിലുണ്ടായ ഒരു പകര്‍പ്പവകാശ കേസില്‍ 5 കോടി രൂപയാണ് ഒരിക്കല്‍ തബതക്ക് ലഭിച്ചത്. സാന്‍ഫ്രാന്‍സ്‌കോയില്‍ ഗ്രംപിയുടെ മെഴുക് പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഗ്രംപി ക്യാറ്റ് തങ്ങള്‍ക്ക് കുഞ്ഞിനെ പോലെയായിരുന്നെന്നാണ് ഉടമസ്ഥയുടെ വാക്കുകള്‍. ആരാധകരുടെ മനസ്സില്‍ ഗ്രംപി ക്യാറ്റ് ഇനിയും ജീവിക്കുമെന്നും അവര്‍ കുറിച്ചു. നൂറ് കണക്കിന് ആളുകളാണ് ഗ്രംപി ക്യാറ്റിന്റെ വിയോഗത്തില്‍ ദുഃഖം പങ്കുവച്ചിരിക്കുന്നത്.

Ads by Google
Saturday 18 May 2019 07.46 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW