Saturday, May 18, 2019 Last Updated 2 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 06.32 PM

ജനങ്ങളുടെ ജീവന് ഭീഷണി: ലോകത്തിലെ ഭീമനായ രണ്ടാമത്തെ ഉടുമ്പിനെ കൊന്നു

Florida,  Giant Lizard

ഫ്‌ളോറിഡ: ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തിയ ലോകത്തിലെ ഭീമനായ രണ്ടാമത്തെ ഉടുമ്പിനെ കൊന്നു. ഫ്‌ളോറിഡയിലാണ് ഒരു വര്‍ഷത്തിലേറെയായി ജനങ്ങളുടെ ജീവന് ഭീഷണിയായ ഭീമനായ ഉടുമ്പിനെ ഒടുവില്‍ കൊന്നത്. ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും ഭാരമേറിയ രണ്ടാമത്തെ ഉടുമ്പാണിത്. ഫ്‌ളോറിഡയിലെ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.

Florida,  Giant Lizard

അഞ്ചടി അഞ്ചിഞ്ച് നീളവും 20 പൗണ്ട് തൂക്കവുമായിരുന്നു അതിസാഹസികമായി പിടികൂടിയ ഉടുമ്പിനുണ്ടായിരുന്നത്. ഫ്‌ളോറിഡയില്‍ കഴിഞ്ഞ വര്‍ഷമാണ് ഇതിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. പിന്നാലെ നാടിന് സ്ഥിരം ഭീഷണിയാകുകയായിരുന്നു. പിടികൂടാന്‍ പല ശ്രമങ്ങളും നടത്തി പരാജയപ്പെട്ടതോടെ ഒടുവില്‍ കൊല്ലാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. കൊമോഡോ ഡ്രാഗണ്‍ ആണ് ലോകത്തിലെ ഏറ്റവും ഭാരമേറിയ ഉടുമ്പ് വര്‍ഗത്തിലെ ഇനം. പിടികൂടിയാല്‍ തിരികെ കാട്ടിലേക്ക് മടക്കി അയയ്ക്കരുതെന്ന് ഫ്‌ളോറിഡയിലെ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കമ്മീഷന്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.

Ads by Google
Saturday 18 May 2019 06.32 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW