Friday, July 19, 2019 Last Updated 13 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 06.16 PM

കശ്മീരില്‍ ഏറ്റുമുട്ടല്‍: സൈനികനെ വധിച്ച ഭീകരനടക്കം മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

Encounter

ശ്രീനഗര്‍: സൈനികനെ വധിച്ച ഭീകരനടക്കം മൂന്ന് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരരെയാണ് സൈന്യം വധിച്ചത്. ഷൗക്കത്ത് ദാര്‍, ഇര്‍ഫാന്‍ വാര്‍, മുസാഫര്‍ ഷെയ്ഖ് എന്നിവരാണ് കൊല്ലപ്പെട്ടത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുല്‍വാമ ജില്ലയിലെ അവന്തിപ്പോരയില്‍ സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

സൈനികനായ ഔറംഗസേബ്, പോലീസ് ഉദ്യോഗസ്ഥനായ അക്വിബ് അഹമ്മദ് വാഗേ എന്നിവരെ കൊലപ്പെടുത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് ഷൗക്കത്ത് ദാര്‍. 2018 ജൂണില്‍ കശ്മീരിലെ പൂഞ്ചിലുള്ള വീട്ടില്‍ ഈദ് ആഘോഷിക്കാന്‍ പോയ സൈനികന്‍െ ഔറംഗസേബിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW