Saturday, May 18, 2019 Last Updated 3 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 04.17 PM

പുതിയ ഓസ്‌മോ ആക്ഷന്‍ ക്യാമറയുമായി ഡിജെഐ

dji s new osmo action camera

ഡിജെഐയുടെ പുതിയ ഓസ്‌മോ ആക്ഷന്‍ ക്യാമറ വിപണിയിലെത്തി. ഗോപ്രോ ഹീറോ 7 ബ്ലാക്ക് ക്യാമറയ്ക്കുള്ള എതിരാളിയാണ് ഓസ്‌മോ ആക്ഷന്‍. ഹീറോ 7 ബ്ലാക്കിനെ വെല്ലുവിളിക്കുന്ന ചില ഫീച്ചറുകളുമായാണ് ഓസ്‌മോ ആക്ഷന്‍ വിപണിയിൽ എത്തുന്നത്.

ഇരു വശങ്ങളിലുമുള്ള സ്‌ക്രീന്‍ ആണ് ഓസ്‌മോ ആക്ഷന്‍ ക്യാമയുടെ പ്രധാന ആകർഷണം. ക്യാമറ ലെന്‍സിന് സമീപത്തായുള്ള ചെറു ഡിസ്‌പ്ലേ സെല്‍ഫി വീഡിയോകള്‍ എളുപ്പമാക്കും. ലെന്‍സ് കവറുകളും ഓസ്‌മോ ആക്ഷനുണ്ട്. ഇതേ ലെന്‍സ് കവറുകള്‍ പ്രകാശം നിയന്ത്രിക്കുന്നതിനുള്ള ഫില്‍റ്ററുകളായും ഉപയോഗിക്കാം. വെള്ളത്തില്‍ മുങ്ങാതിരിക്കാനുള്ള ഫ്‌ളോട്ടിങ് ഹാന്റിലും ഓസ്‌മോ ആക്ഷനുണ്ട്. ഒരേ സമയം മൂന്ന് ബാറ്ററികള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നു ബാറ്ററി ഹബ്ബും ഡിജെഐ പുറത്തിറക്കിയിട്ടുണ്ട്.

1/2.3-ഇഞ്ച് സെൻസർ, 12MP, F2.8 അപർച്ചർ, 145-ഡിഗ്രീ ഫീൽഡ് ഓഫ് വ്യൂ, സ്ക്ര്യൂവെബിൾ ലെൻസ് കവർ, 4K/60fps, എച്ഡിആർ, 1080p/240fps (8x slow-mo), RAW ഫോട്ടോ മോഡ്, 2.24-inch റിയർ പാനൽ എന്നിവയാണ് ചില പ്രധാന സവിശേഷതകൾ.

Ads by Google
Saturday 18 May 2019 04.17 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW