Saturday, May 18, 2019 Last Updated 3 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 04.11 PM

യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സ് നേടാനുള്ള പരിശീലനം കേരളത്തിലും ആരംഭിക്കുന്നു

uploads/news/2019/05/309129/Gulf18051f.jpg

ദുബായ് : യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സ് നേടാനുള്ള പരിശീലനം ഇന്ത്യയിലും ആരംഭിക്കുന്നു. ഇത് സംബന്ധിച്ച് യു.എ.ഇ-ഇന്ത്യയും
തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണിത്. ഇന്ത്യയില്‍ ഈ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.

യു.എ.ഇയില്‍ എത്തുമ്പോള്‍ ഈ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി, ചെറിയൊരു ടെസ്റ്റിന് ശേഷം ലൈസന്‍സ് സ്വന്തമാക്കാനാവും. യു.എ.ഇയില്‍ തൊഴിലന്വേഷകരായി എത്തുന്നവര്‍ക്ക് സമയവും പണവും ലാഭിക്കാന്‍ പുതിയ സമ്പ്രദായം ഉപകരിക്കുമെന്നാണ് പ്രതീക്ഷ .

യു.എ.ഇ മാനദണ്ഡങ്ങള്‍ക്കനുസൃതമായ ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യുട്ടുകൾ ഇതിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുറക്കും. ഇതിനായി ഇന്ത്യയുടെ നാഷനല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പറേഷനും എമിറേറ്റ്‌സ് ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റിയൂട്ടും യൂത്ത് ചേംബര്‍ ഓഫ് കോമേഴ്‌സും ധാരണയിലെത്തിയിട്ടുണ്ട് .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Saturday 18 May 2019 04.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW