Saturday, May 18, 2019 Last Updated 3 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 04.09 PM

ട്രയംഫ് ഇനി ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി എത്തും

triumph to make electric motorcycles

ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിർമ്മിക്കാനുള്ള നീക്കത്തിലാണ്. ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പ്രോജക്റ്റിന്റെ പേര് ടിഇ-1 എന്നാണ്. റിപ്പോർട്ട് പ്രകാരം യുകെ സര്‍ക്കാരിന്റെ ബിസിനസ്, എനര്‍ജി, ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി (ബിഇഐഎസ്) വകുപ്പിന്റെയും ലോ എമിഷന്‍ വെഹിക്കിള്‍സ് ഓഫീസിന്റെയും (ഒഎല്‍ഇവി) ധനസഹായം ടിഇ-1 പ്രോജക്റ്റിന് ഉണ്ട്.

ഇന്റഗ്രല്‍ പവര്‍ട്രെയ്ന്‍ ലിമിറ്റഡിന്റെ ഇ-ഡ്രൈവ് വിഭാഗം, വില്യംസ് അഡ്വാന്‍സ്ഡ് എന്‍ജിനീയറിംഗ്, വാര്‍വിക് സര്‍വ്വകലാശാലയിലെ ഡബ്ല്യുഎംജി എന്നിവയുമായി സഹകരിച്ചാണ് ടിഇ-1 പ്രോജക്റ്റ് യാഥാര്‍ത്ഥ്യമാക്കുന്നത്.

ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് നേതൃത്വം നല്‍കും. ട്രയംഫ് ഷാസി വികസിപ്പിക്കുന്നതിനും മോട്ടോര്‍സൈക്കിള്‍ പൂര്‍ണ്ണമായി നിര്‍മ്മിക്കുന്നതിനും സ്വന്തം വൈദഗ്ധ്യം ഉപയോഗിക്കും.വില്യംസ് അഡ്വാന്‍സ്ഡ് എന്‍ജിനീയറിംഗ് ഭാരം കുറഞ്ഞ ബാറ്ററി രൂപകല്‍പ്പന ചെയ്യും. ഇന്റഗ്രല്‍ പവര്‍ട്രെയ്ന്‍ ലിമിറ്റഡിന്റെ ഇ-ഡ്രൈവ് വിഭാഗം ഇലക്ട്രിക് മോട്ടോര്‍ വികസിപ്പിക്കും.

ടിഇ-1 പ്രോജക്റ്റിലൂടെ പിറക്കുന്നത് പൂര്‍ണ്ണമായും പുതിയ മോഡലായിരിക്കും. മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന, ഒന്നാന്തരം പ്രകടനമികവ് പുറത്തെടുക്കുന്ന, ഉപയോഗപ്രദമായ മോട്ടോര്‍സൈക്കിളായിരിക്കും ടിഇ-1 പ്രോജക്റ്റില്‍നിന്ന് പുറത്തുവരികയെന്ന് ട്രയംഫ് സിഇഒ നിക്ക് ബ്ലൂര്‍ അറിയിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW