Friday, June 21, 2019 Last Updated 5 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 02.59 PM

നോയിഡയില്‍ ഹെല്‍മെറ്റില്ലെങ്കില്‍ ഇനി പെട്രോള്‍ ലഭിക്കില്ല

no helmet no petrol for two wheeler riders in noida from june

ജൂണ്‍ ഒന്ന് മുതല്‍ ഹെല്‍മറ്റ് ധരിക്കാതെ പമ്പുകളിലെത്തുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലും പെട്രോള്‍ ലഭിക്കില്ല. ആദ്യഘട്ടത്തില്‍ രണ്ട് രണ്ട് സിറ്റികളിലാണ് ഉത്തരവ് നടപ്പാക്കേണ്ടത്, പിന്നീട് ഗൗതം ബുദ്ധ് നഗറിലെ മറ്റ് ഗ്രാമ പ്രദേശങ്ങളിലും ഉത്തരവ് നടപ്പാക്കുമെന്ന് പമ്പുടമകള്‍ പങ്കെടുത്ത സുരജ്പൂര്‍ കളക്ടറേറ്റില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ജില്ലാ മജിസ്ട്രേറ്റ് ബ്രജേഷ് നരേന്‍ സിങ് പറഞ്ഞു.

പെട്രോള്‍ നല്‍കാതെ വരുമ്പോള്‍ പമ്പ് ജീവനക്കാരോട് മോശമായി പെരുമാറുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കുന്നു. റോഡപകടങ്ങള്‍ കുറച്ച് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം ഇത്തരത്തിലൊരു ഉത്തരവ് പുറത്തിറക്കിയത്.

പുതിയ നടപടികള്‍ എല്ലാവരിലേക്കും എത്തിച്ച് പദ്ധതിക്ക് വ്യാപക പ്രചാരം നല്‍കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ടു പോവുകയാണ്. പദ്ധതി പിഴവുകൂടാതെ നടപ്പാക്കാന്‍ എല്ലാ പമ്പുകളിലും മികച്ച നിലവാരത്തിലുള്ള സിസിടിവി ക്യാമറ സ്ഥാപിക്കാനും അധികൃതര്‍ പമ്പുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹെല്‍മറ്റ് ധരിക്കാതെ പമ്പിലെത്തുന്നവരോട് ഇനി ഹെല്‍മെറ്റുണ്ടെങ്കില്‍ മാത്രമേ ഇന്ധനം ലഭിക്കുകയുള്ളുവെന്ന് പറഞ്ഞ് മനസ്സിലാക്കണമെന്നും ജൂണ്‍ ഒന്ന് മുതല്‍ നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലും ഉത്തരവ് നടപ്പാക്കുമെന്നും യോഗത്തില്‍ ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.

ഹെല്‍മറ്റില്ലാതെ പമ്പിലെത്തിയാല്‍ പെട്രോള്‍ ലഭിക്കില്ലെന്ന് മാത്രമല്ല പമ്പിലെ സിസിടിവി വഴി വാഹന നമ്പര്‍ ശേഖരിച്ച് ഉടമയുടെ വിവരങ്ങള്‍ കണ്ടെത്തി ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW