Saturday, May 18, 2019 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 01.55 PM

വ്യാജരേഖാ കേസ്: കസ്റ്റഡിയിലായത് ഐഐടി ബിരുദധാരി; ആദിത്യന്റെ അന്യായ കസ്റ്റഡിയില്‍ പ്രതിഷേധവുമായി ഇടവക വികാരിയും വിശ്വാസികളും; രേഖകള്‍ രാജ്യാന്തര വ്യവസായ ഗ്രൂപ്പിന്റെ സെര്‍വറില്‍ നിന്നെടുത്തതെന്ന് മൊഴി

ആദിത്യ കള്ളം പറയുന്നതാണോ അതോ സ്ഥാപനം തെളിവ് നശിപ്പിച്ചതാണോ എന്ന് വ്യക്തമാകുന്നതിന് കൂടുതല്‍ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പോലീസ്.
fake document row

കൊച്ചി: സിറോ മലബാര്‍ സഭയിലെ വ്യാജ ബാങ്ക് രേഖാ വിവാദത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത് ഐഐടി ബിരുദധാരിയാ യുവാവിനെ. തേവരയ്ക്കു സമീപമുള്ള കോന്തുരിത്തി ഇടവകക്കാരനാണ് കസ്റ്റഡിയില്‍ കഴിയുന്ന ആദിത്യ. നിലവില്‍ ഗവേഷക വിദ്യാര്‍ത്ഥിയുമാണ്. ഐഐടിയില്‍ റാങ്ക് ജേതാവും ദേശീയതലത്തില്‍ അംഗീകാരം നേടിയ ആളുമാണ് ആദിത്യയെന്ന് ഇടവക വികാരി ഫാ.മാത്യു ഇടശേരി പറഞ്ഞു.

കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് സ്വകാര്യ ബാങ്കില്‍ നിക്ഷേപമുണ്ടെന്ന് കാണിക്കുന്ന രേഖകള്‍ റവ.ഡോ.പോള്‍ തേലക്കാട്ടിന് ഇമെയില്‍ വഴി അയച്ചുനല്‍കിയത് താനാണെന്ന് ആദിത്യ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഫാ.തേലക്കാട്ടിന്റെ ഇമെയില്‍ പരിശോധിച്ചതില്‍ നിന്ന് ഇക്കാര്യം പോലീസിനും വ്യക്തമായിരുന്നു. ഇതോടെ ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വ്യാഴാഴ്ച രാവിലെ കസ്റ്റഡിയില്‍ എടുത്ത ആദിത്യയെ മൂന്നാം ദിവസവും ചോദ്യം ചെയ്യല്‍ തുടരുകയാണ്.

കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കും മറ്റ് ചില ബിഷപുമാര്‍ക്കും സ്വകാര്യ ബാങ്കിലെ അക്കൗണ്ടുകളില്‍ നിക്ഷേപമുണ്ടെന്നാണ് രേഖയില്‍ പറയുന്നത്. ഫാ. പോള്‍ തേലക്കാട്ടിന് ഇമെയില്‍ വഴി ഫാ. തേലക്കാട്ടിന് അയച്ചു കൊടുത്തിരിക്കുന്നത്. രാജ്യാന്തര കമ്പനിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ സ്ഥാപനത്തില്‍ ആദിത്യ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ആയി ജോലി ചെയ്തിരുന്നു. അക്കാലത്ത് അവിടുത്തെ ഔദ്യോഗിക ഡേറ്റാബേസില്‍ നിന്ന് ലഭിച്ച രേഖകള്‍ തന്നെയാണെന്നും കര്‍ദ്ദിനാളിനെതിരായ രേഖകള്‍ വ്യാജമല്ലെന്നും ആദിത്യ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ അവരുടെ ഔദ്യോഗിക ഡേറ്റാബേസില്‍ നിന്ന് ഇത് സംബന്ധമായ വിവരങ്ങള്‍ നീക്കിക്കളഞ്ഞതായാണ് അറിയുന്നത്. ആദിത്യ കള്ളം പറയുന്നതാണോ അതോ സ്ഥാപനം തെളിവ് നശിപ്പിച്ചതാണോ എന്ന് വ്യക്തമാകുന്നതിന് കൂടുതല്‍ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പോലീസ്.

അതിനിടെ, മൂന്നു ദിവസമായി ആദിത്യനെ അന്യായമായി തടവില്‍ വച്ചിരിക്കുകയാണെന്ന് ആരോപിച്ച് അദ്ദേഹം അംഗമായ കോന്തുരുത്തി പള്ളി വികാരി ഫാ. മാത്യൂ ഇടശേരിയും ഇടവക്കാരും ഡി.വൈ.എസ്.പി ഓഫീസില്‍ പ്രതിഷേധിക്കുകയാണ്. ഇന്നലെ വൈകിട്ടും ആദിത്യനെ വിട്ടയക്കാതെ വന്നതോടെ ഇടവകക്കാരും വൈദികരും പ്രതിഷേധിച്ചിരുന്നു. ഇതോടെ ആദിത്യനെ കുടുംബാംഗങ്ങളെ കാണാന്‍ പോലീസ് അനുവദിച്ചിരുന്നു.

ശനിയാഴ്ച ഉച്ചയായിട്ടും ആദിത്യനെ വിട്ടയക്കാതെ വന്നതോടെയാണ് ഇടവക വികാരിയുടെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി ഓഫീസില്‍ എത്തിയത്. ഡി.വൈ.എസ്.പി സ്ഥലത്തില്ലെന്നും എത്തിയ ശേഷം സംസാരിക്കാമെന്നും അറിയിച്ചതായി ഫാ.മാത്യൂ ഇടശേരി പറഞ്ഞു. ആദിത്യത്തിന്റെ കാര്യത്തില്‍ പോലീസിന്റെ നിലപാട് അറിയണമെന്ന് വൈദികന്‍ പറഞ്ഞു.

'താനും പള്ളി ഭാരവാഹികളും സ്ഥലത്തുണ്ട്. തനിക്ക് വ്യക്തിപരമായി അറിയാവുന്ന യുവാവാണിത്. ഇടവകയില്‍ ഉന്നതമായ കുടുംബമാണ്. മാതാപിതാക്കള്‍ ഉന്നതമായ സര്‍വീസിലുള്ളവരും സത്യസന്ധരുമാണ്. ആദിത്യനാകട്ടെ ഇടവകയിലെ സജീവ പ്രവര്‍ത്തകനും നല്ല ഭാവിയുള്ള ചെറുപ്പക്കാരനുമാണ്. ആദിത്യ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഇടവക ജനം സ്തംഭിച്ചിരിക്കുകയാണ്. രേഖകള്‍ ഒറിജിനല്‍ ആരോ എന്നതിനെ കുറിച്ച് ഇപ്പോള്‍ ഒന്നും അറിയില്ല. അവന്‍ വ്യാജരേഖ ഉണ്ടാക്കുമെന്ന് അവനെ അറിയാവുന്ന ആരും വിശ്വസിക്കില്ല. അവന്റെ സഹപാഠികളും അധ്യാപകര്‍ക്കും നല്ല അഭിപ്രായം മാത്രമേയുള്ളൂ'-ഫാ. മാത്യൂ ഇടശേരി പറഞ്ഞു.

ആദിത്യയുടെ പിതാവ് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ്. പിതാവിനെ ശുശ്രൂഷിക്കാന്‍ അമ്മ അവധിയെടുത്ത് നില്‍ക്കുകയാണ്. മൂന്നു ദിവസമായി ആദിത്യനെ അന്യായമായി കസ്റ്റഡിയില്‍ വച്ചിരിക്കുന്നത് സമ്മര്‍ദ്ദം ചെലുത്തി കുറ്റം സമ്മതിപ്പിക്കാനാണെന്ന് ജനം സംശയിക്കുന്നതായും വൈദികന്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഇന്നലെ മുരിങ്ങൂര്‍ ഇടവക വികാരിയും കര്‍ദ്ദിനാളിന്റെ മുന്‍ ഓഫീസ് സെക്രട്ടറിയുമായ ഫാ. ടോണി കല്ലൂക്കാരനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW