Saturday, June 15, 2019 Last Updated 22 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 12.54 PM

എന്തുകൊണ്ട് വൈറസില്‍ ഫഹദ് ഫാസില്‍ ഇല്ല; കാരണം വെളിപ്പെടുത്തി റീമ കല്ലിങ്കല്‍

rima kallingal virus movie news

മലബാറിലാകെ ഭീതി പടര്‍ത്തിയ നിപ്പ വൈറസിനെ പശ്ചാത്തലമാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രമാണ് വൈറസ്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. നിപ്പാകാലത്ത് കേരളം കടന്നു പോയ ഭീതിയും മാനസിക സംഘര്‍ഷവുമെല്ലാം പ്രകടമാകുന്ന വൈറസിന്റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളിലും വൈറലായി. ജൂണ്‍ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്.

രേവതി, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ഇന്ദ്രജിത്ത്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, രമ്യ നമ്പീശന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്, റഹ്മാന്‍, പാര്‍വതി, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, മഡോണ സെബാസ്റ്റ്യന്‍, ഇന്ദ്രന്‍സ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ട്രെയിലര്‍ വന്നതു മുതല്‍ ഫഹദ് ഫാസിലിന്റെ കുറവ് ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇതിനെ കുറിച്ച് റിമ കല്ലിങ്കല്‍ തുറന്നു പറയുകയാണ്. ഫഹദിനായി ചിത്രത്തിലെ ഒരു രംഗം മാറ്റിവെച്ചിരുന്നെന്നും എന്നാല്‍ മറ്റ് സിനിമയുടെ തിരക്കില്‍ ഫഹദിന് ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞില്ലെന്നുമാണ് റിമയുടെ വാക്കുകള്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റിമ ഇക്കാര്യം സൂചിപ്പിച്ചത്.

''ഫഹദ് ഫാസിലിനെയും വൈറസ് ടീം ആദ്യം ആലോചിച്ചിരുന്നു. ഫഹദിലെ നടനു വേണ്ടി ഒരു രംഗം തന്നെ മുമ്പ് പ്ലാന്‍ ചെയ്തതായിരുന്നു. പക്ഷേ അത് സംഭവിച്ചില്ല. അതിരന്‍ എന്ന സിനിമയുടെ തിരക്കുകള്‍ മൂലമാണ് ഫഹദ് വൈറസിന്റെ ഭാഗമാകാന്‍ കഴിയാതെ പോയത്.'' - റിമ പറയുന്നു. താരങ്ങളില്ലെന്നതാണ് വൈറസിന്റെ പ്രത്യേകതയെന്നും റിമ പറയുന്നു. '' ഇതിലെ അഭിനേതാക്കള്‍ നേരിട്ട് വന്ന് അവരവരുടെ റോളുകള്‍ ചെയ്തു, തിരിച്ചു പോയി. ആ കഥാപാത്രങ്ങളാണ് ശരിക്കും താരങ്ങള്‍. ഈ കഥാപാത്രങ്ങള്‍ ഓരോരുത്തരും വന്ന് ചില കഥകള്‍ പറയും.

അതെല്ലാം കൂടി അവസാനം ഒന്നാകും. അതാണ് വൈറസ്. ആയിടയ്ക്കു കുറെ പ്രൊജക്ടുകള്‍ ആഷിക്കിന്റെ മനസിലുണ്ടായിരുന്നു. ഒരുപാടു ചര്‍ച്ചകള്‍ക്കു ശേഷമാണ് വൈറസ് ചെയ്യാന്‍ തീരുമാനിക്കുന്നത്. അതില്‍ ഇന്നും അഭിമാനം കൊള്ളുന്നു. വൈറസിന്റെ ട്രെയിലര്‍ ഇത്ര ഹിറ്റായതു പോലും യഥാര്‍ഥ സംഭവവുമായി ആളുകള്‍ ഈ സിനിമയെ റിലേറ്റ് ചെയ്യുന്നതു കൊണ്ടാണ്'' - റിമ പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW