Friday, May 17, 2019 Last Updated 5 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 08.53 PM

ബി.ജെ.പി വിരുദ്ധ സഖ്യത്തിലേക്ക് ടി.ആര്‍.എസ് അടക്കം എല്ലാ പാര്‍ട്ടികളെയും സ്വാഗതം ചെയ്ത് ചന്ദ്രബാബു നായിഡു

Chandra Babu Naidu

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇതര ബി.ജെ.പി ഇതര മുന്നണിയുടെ രൂപീകരണത്തിനായുള്ള നീക്കത്തിലാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. ഇതിനായി വിവിധ കക്ഷി നേതാക്കളുമായി കെ.സി.ആര്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അതിനിടെ കെ.സി.ആറിനെ തന്നെ തന്റെ മുന്നണിയിലേക്ക് ക്ഷണിച്ച് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ടി.ആര്‍.എസിനെ മാത്രമല്ല, ബി.ജെ.പി വിരുദ്ധ നിലപാടുള്ള എല്ലാ പാര്‍ട്ടികളെയും മഹാസഖ്യത്തിലേക്ക് ക്ഷണിക്കുകയാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

മെയ് 23ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതോടെ ബി.ജെ.പി ഇതര പാര്‍ട്ടികളെ ഒരുമിപ്പിച്ച് മുന്നണി രൂപത്തിലേക്ക് സഖ്യം ശക്തമാക്കാനാണ് ചന്ദ്രബാബു നായിഡുവിന്റെ നീക്കം. ഇതിന് മുന്നോടിയായ വെള്ളിയാഴ്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ എന്നിവരുമായി ചന്ദ്രബാബു നായിഡു ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും ബി.എസ്്.പി അധ്യക്ഷ മായാവതിയുമായി ശനിയാഴ്ചയും കൂടിക്കാഴ്ച നടത്തും.

തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു. തന്റെ ടി.ഡി.പി ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കുന്ന തെരഞ്ഞെടുപ്പ് പരാതികളില്‍ നടപടി സ്വീകരിക്കാത്തതിലുള്ള വിമര്‍ശനം നായിഡു കമ്മീഷനെ അറിയിച്ചു. ആന്ധ്രയിലെ ബൂത്തുകളിലെ റീപോളിംഗിനെതിരായ നിലപാടും അദ്ദേഹം അറിയിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW