Wednesday, June 26, 2019 Last Updated 7 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 08.28 PM

ജെ.എന്‍.യു ലൈബ്രറിയില്‍ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

suicide

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥിയെ സര്‍വ്വകലാശാലയിലെ ലൈബ്രറി കെട്ടിടത്തിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ എം.എ വിദ്യാര്‍ത്ഥി ഋഷി ജോഷ്വയെയാണ് പഠനമുറിയിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജീവനൊടുക്കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥി ഇംഗ്ലീഷ് പ്രൊഫസര്‍ക്ക് ഒരു കുറിപ്പ് ഇമെയില്‍ ചെയ്തിരുന്നതായി പോലീസ് അറിയിച്ചു. എന്നാല്‍ കുറിപ്പ് പുറത്തുവിട്ടിട്ടില്ല. ജോഷ്വ താമസിച്ചിരുന്ന മഹിമന്ദ്വി ഹോസ്റ്റലിലെ വാര്‍ഡന്‍ രാവിലെ പതിനൊന്നരയോടെയാണ് സംഭവം പോലീസില്‍ അറിയിച്ചത്.

ലൈബ്രറി കെട്ടിടത്തിന്റെ താഴത്തെ നിലയിലെ മുറി അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. കതകില്‍ മുട്ടിയപ്പോള്‍ പ്രതികരണമുണ്ടായില്ല. പിന്നീട് പരിശോധിച്ചപ്പോള്‍ മുറിക്കുള്ളില്‍ മൃതദേഹം തുങ്ങിക്കിടക്കുന്നത് കണ്ടെത്തി.

Ads by Google
Ads by Google
Loading...
TRENDING NOW