Friday, May 17, 2019 Last Updated 9 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 08.08 PM

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചരണവും സമാപിച്ചു; താര സ്ഥാനാര്‍ത്ഥികളില്‍ പ്രധാനമന്ത്രിയും

 Lok Sabha election

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചരണവും സമാപിച്ചു. ഞായറാഴ്ചയാണ് അവസാന ഘട്ട വോട്ടെടുപ്പ്. ഇതോടെ ഒരു മാസത്തിലേറെ തെരഞ്ഞെടുപ്പ് പ്രചരണത്തുനും ഏഴ് ഘട്ടങ്ങളിലായി ഒരു മാസം നീണ്ടുനിന്ന വോട്ടെടുപ്പിനും പരിസമാപ്തി ആവുകയാണ്. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 59 മണ്ഡലങ്ങളിലാണ് അവസാനഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 918 സ്ഥാനാര്‍ത്ഥികള്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്നു.

10.01 ലക്ഷം വോട്ടര്‍മാരാണ് അവസാനഘട്ടത്തില്‍ വോട്ട് ചെയ്യുന്നത്. അസാനഘട്ടത്തില്‍ യു.പിയിലും പഞ്ചാബിലുമാണ് ഏറ്റവുമധികം സീറ്റുകളില്‍ ജനവിധി നിര്‍ണയിക്കപ്പെടുന്നത്. 13 വീതം സീറ്റുകളില്‍ വോട്ടെടുപ്പ് നടക്കുന്നു. ഏഴ് ഘട്ടങ്ങളിലും യു.പിയില്‍ വോട്ടെടുപ്പ് നടന്നു. ബംഗാളിലെ 9 സീറ്റ്, മധ്യപ്രദേശിലെ 8 സീറ്റ്, ബീഹാറിലെ 8 സീറ്റ്, ഹിമാചല്‍പ്രദേശിലെ നാല് സീറ്റ്, ജാര്‍ഖണ്ഡിലെ മൂന്ന്, ഛണ്ഡീഗഡിലെ ഒരു സീറ്റ് എന്നിങ്ങനെയാണ് അവസാനഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

വാരണാസിയില്‍ വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി മോഡിയാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്ന ഏറ്റവും പ്രമുഖനായ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന്റെ അജയ് റായിയാണ് മോഡിയെ നേരിടുന്നത്. എസ്.പിയുടെ ശാലിനി യാദവ് ഉള്‍പ്പെടെ 24 സ്ഥാനാര്‍ത്ഥികള്‍ കൂടി മോഡിക്കെതിരെ മത്സരിക്കുന്നുണ്ട്. വിമത ശബ്ദമുയര്‍ത്തി ബി.ജെ.പി വിട്ട ശത്രുഘ്‌നന്‍ സിന്‍ഹയാണ് അവസാനഘട്ടത്തില്‍ മത്സരിക്കുന്ന മറ്റൊരു പ്രമുഖന്‍. തന്റെ സിറ്റിംഗ് സീറ്റായ പാട്‌ന സാഹിബില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ശത്രുഘ്‌നന്‍ സിന്‍ഹയെ നേരിടുന്നത്.

പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ ബാദല്‍, കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍, കേന്ദ്രമന്ത്രി ഹര്‍ദീപ് പുരി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ഭാര്യ പ്രണീത് കൗര്‍ തുടങ്ങിയവരാണ് അവസാനഘട്ടത്തില്‍ ജനവിധി തേടുന്ന മറ്റ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW