Friday, May 17, 2019 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 07.58 PM

മോഡിയുടെ ആദ്യ വാര്‍ത്താസമ്മേളനം നല്ല കാര്യം, അമിത് ഷായെ കൂടെ കൂട്ടിയത് അസാധാരണം: റഫാലില്‍ വെല്ലുവിളിച്ചും രാഹുല്‍ ഗാന്ധി

Rahul Gandhi, PM Modi

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആദ്യ വാര്‍ത്താസമ്മേളനം നല്ല കാര്യമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം മോഡി നടത്തിയ ആദ്യ വാര്‍ത്തസമ്മേളനമായിരുന്നു ഇന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കൊപ്പം നടന്നത്. എന്നാല്‍ അമിത് ഷായെ കൂടെ കൂട്ടിയത് അസാധാരണമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

റഫാല്‍ കേസില്‍ താന്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ക്ക് മാധ്യമങ്ങളോട് മറുപടി പറയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്തുകൊണ്ടാണ് തന്നോട് ചര്‍ച്ചയ്ക്ക് വരാത്തതെന്ന് വ്യക്തമാക്കണമെന്നും രാഹുല്‍ ഒരേസമയം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അമിത് ഷായുടെയും മോഡിയുടേയും തത്വശാസ്ത്രമല്ല മഹാത്മ ഗാന്ധിയുടേതെന്നും രാഹുല്‍ തുറന്നടിച്ചു.

മോഡിക്കു മുന്നില്‍ 90% വാതിലുകളും തങ്ങള്‍ അടച്ചു. എതിരാളികളെ അധിക്ഷേപിച്ച് ബാക്കി 10 ശതമാനം വാതിലുകള്‍ മോഡിയും അടച്ചുവെന്ന് രാഹുല്‍ പരിഹസിച്ചു. ജനവിധിയെ മാനിക്കുമെന്നും 23 നായി കാത്തിരിക്കുകയാണെന്നും രാഹുല്‍ വ്യക്തമാക്കി. ബിജെപിയുടെ പരാജയം ഉറപ്പാക്കുക മാത്രമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ യുപിയിലെ എസ്പി-ബിഎസ്പി സഖ്യത്തെ അംഗീകരിക്കുന്നുവെന്നും, മായാവതിയും മമതയും ചന്ദ്രബാബുവും മോഡി സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് കരുതുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Friday 17 May 2019 07.58 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW