Friday, June 21, 2019 Last Updated 4 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 07.07 PM

കെവിന്‍ വധക്കേസില്‍ ഒരു സാക്ഷികൂടി കൂറുമാറി; ഇതോടെ പ്രതിഭാഗം ചേര്‍ന്ന സാക്ഷികളുടെ എണ്ണം ആറായി

Kevin Murder case

കോട്ടയം: കെവിന്‍ വധക്കേസില്‍ ഒരു സാക്ഷികൂടി കൂറുമാറി. പതിനൊന്നാം പ്രതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതിന് സാക്ഷിയായ ഇംത്യാസാണ് പ്രതികള്‍ക്ക് അനൂകൂലമായി മൊഴി മാറ്റിയത്. ഇതോടെ വിചാരണക്കിടെ കൂറുമാറിയവര്‍ ആറായി. തന്റെ സാന്നിധ്യത്തിലല്ല ഫോണ്‍ കണ്ടെടുത്തത് എന്നാണ് ഇയാള്‍ കോടതിയില്‍ മൊഴി മാറ്റിയിരിക്കുന്നത്.

അതേസമയം കെവിന്റെ മൃതദേഹം കണ്ടെന്ന് പോലീസിനെ വിളിച്ചുപറഞ്ഞ പൊതുപ്രവര്‍ത്തകന്‍ റെജി ജോണ്‍സണ്‍ ഉള്‍പ്പെടെ എട്ട് സാക്ഷികള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. മുഖ്യ പ്രതിയായ ഷാനു ചാക്കോ ഇളപ്പടെയുള്ള പ്രതികള്‍ കോട്ടയത്തേക്കും തിരികെ കൊല്ലത്തേക്കും പോയതിന്റെ ഇടയില്‍ എടിഎം കാര്‍ഡ് സൈ്വപ്പ് ചെയ്ത് ഇന്ധനം നിറച്ചത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരൂര്‍ക്കട ബ്രാഞ്ച് മാനേജര്‍ കൃഷ്ണചന്ദ്രന്‍ സ്ഥിരീകരിച്ചു.

കെവിന്‍ കേസില്‍ ഇന്നലെയും രണ്ട് സാക്ഷികള്‍ കൂറ് മാറിയിരുന്നു. 27-ാം സാക്ഷി അലന്‍, 98-ാം സാക്ഷി സുലൈമാന്‍ എന്നിവരാണ് പ്രതികള്‍ക്ക് അനൂകൂലമായി മൊഴി മാറ്റിയത്. കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ പ്രതികളെത്തിയ പമ്പിലെ ജീവനക്കാരനാണ് അലന്‍. നേരത്തെ, രണ്ടാം പ്രതി നിയാസിന്റെ അയല്‍വാസികളായ സുനീഷ്, മുനീര്‍ എന്നിവരും 28-ാം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ എബിന്‍ പ്രദീപും മൊഴിമാറ്റിയിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW