Monday, June 10, 2019 Last Updated 29 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 06.11 PM

ഏറ്റവും വലിയ നടനാണ് മോഡി, ഇതിലും ഭേദം അമിതാഭ് ബച്ചനെ പ്രധാനമന്ത്രിയാക്കുന്നതായിരുന്നു: പരിഹാസവുമായി പ്രിയങ്ക ഗാന്ധി

 PM Modi, Amitabh Bachchan, Priyanka Gandhi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലോകത്തെ ഏറ്റവും മികച്ച നടനെയാണ് പ്രധാനമന്ത്രിയാക്കിയിരിക്കുന്നത്. ഇതിലും നല്ലത് അമിതാഭ് ബച്ചനെ പ്രധാനമന്ത്രിയാക്കുന്നതായിരുന്നു എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പരിഹാസം.

അതേസമയം പിതാവ് രാജീവ് ഗാന്ധിയുടെ ഏറ്റവും അടുത്ത സുഹൃത്തു കൂടിയായ അമിതാഭ് ബച്ചനെ പേരെടുത്ത് പ്രിയങ്ക പരാമര്‍ശിച്ചതും ശ്രദ്ധേയമായി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലേക്ക് അടുക്കുന്നതിന് തൊട്ടുമുമ്പ് ഉത്തര്‍പ്രദേശില്‍ വെച്ചാണ് പ്രിയങ്ക പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്.

ലോകത്തിലെ ഏറ്റവും വലിയ നടനെയാണ് നിങ്ങള്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് നിങ്ങള്‍ തിരിച്ചറിയണം. ഇതിലും ഭേദം അമിതാഭ് ബച്ചനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്നതായിരുന്നു. എന്നാല്‍ ഇവരിലാരും നിങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ പോകുന്നില്ല' എന്ന് പ്രിയങ്ക യുപിയില്‍ മിര്‍സാപൂരില്‍ പറഞ്ഞു. അമിതാഭ് ബച്ചന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അലഹാബാദില്‍ നിന്നും 85 കിലോമീറ്റര്‍ അകലെയാണ് മിര്‍സാപൂര്‍. അലഹബാദില്‍ ിന്നുള്ള എംപിയായിരുന്ന അമിതാഭ് ബച്ചന്‍ ബോഫോഴ്‌സ് ആരോപണങ്ങളെ തുടര്‍ന്നാണ് രാജി വെച്ചത്. കേസില്‍ പിന്നീട് ബച്ചന് €ീന്‍ ചിറ്റ് ലഭിച്ചിരുന്നുവെങ്കിലും ഗാന്ധി കുടുംബവുമായി അകലുകയായിരുന്നു. തുടര്‍ന്ന് ബച്ചന്റെ ഭാര്യ ജയ ബച്ചന്‍ സമാജ്‌വാദി പാര്‍ട്ടിയിലേക്ക് ചേക്കേറിയതോടെ ഗാന്ധി കുടുംബവുമായുള്ള അകലം കൂടി. നിലവില്‍ അമിതാഭ് ബച്ചന്‍ ബിജെപിയുമായി അടുത്ത ബന്ധത്തിലാണ്. മോഡിയുടെ സംസ്ഥാനമായ ഗുജറാത്തിലെ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് അമിതാഭ് ബച്ചന്‍.

Ads by Google
Ads by Google
Loading...
TRENDING NOW