Friday, May 17, 2019 Last Updated 2 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 04.49 PM

പോസ്റ്റല്‍ ബാലറ്റ് വിവാദം; ചെന്നിത്തലുടെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Ramesh Chennithala

കൊച്ചി: പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് തിരിച്ചടി. ചെന്നിത്തലയുടെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്. പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട് നടന്നതായി പോലീസുകാരില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്നും കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ഐജിയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാല്‍ സ്വതന്ത്ര അന്വേഷണം ആവശ്യമില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയാല്‍ അവസാനിക്കുന്നത് വരെ അതില്‍ തടസമുണ്ടാകാന്‍ പാടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് അധികാരമില്ല. ക്രമക്കേട് കണ്ടെത്തിയാല്‍ ഫലം പ്രഖ്യാപിച്ച ശേഷം തെരഞ്ഞെടുപ്പ് ഹര്‍ജി നല്‍കാമെന്നും കമ്മീഷന്‍ അറിയിച്ചു.

കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ട് പോകാം. കേസ് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകള്‍ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് ഹര്‍ജി നല്‍കിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW