Thursday, June 27, 2019 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 03.54 PM

സൗദി അറേബ്യയിൽ 30 -തൊഴിലുകളിൽ രജിസ്റ്ററേഷൻ നിർബന്ധമാക്കുന്നു

uploads/news/2019/05/308907/Gulf170519c.jpg

റിയാദ് : സൗദി അറേബ്യയിൽ നുപ്പത് സാങ്കേതിക തൊഴിലുകൾ നിർവഹിക്കുന്നവർക്ക് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നു. പുതുതായി 30 സാങ്കേതിക തൊഴിലുകളെ ജവാസാത്ത്(പാസ്പോർട്ട് വിഭാഗം ) ഡയറക്ടറേറ്റുമായി ബന്ധിപ്പിച്ചു കഴിഞ്ഞതായി സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് അറിയിച്ചു.

ഈ തൊഴിലുകളെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷണൽ ഇൻഫർമേഷൻ സെന്ററുമായും ബന്ധിപ്പിച്ചിട്ടുണ്ട്. എൻജിനീയർമാരും സാങ്കേതിക ജോലിക്കാരും അടക്കമുള്ള മുഴുവൻ അംഗങ്ങൾക്കും സേവനങ്ങൾ എളുപ്പമാക്കാൻ ശ്രമിച്ചാണ് ബന്ധപ്പെട്ട വകുപ്പുകളെയും സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിനെയും ബന്ധിപ്പിച്ചിരിക്കുന്നതെന്ന് കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു. എൻജിനീയറിംഗ് പ്രൊഫഷൻ പ്രാക്ടീസ് നിയമവും നിയമാവലിയും നടപ്പാക്കുന്നതിനും ഇതുവഴി എൻജിനീയറിംഗ് മേഖലയുടെ വികസനത്തിനും വ്യാജന്മാരിൽ നിന്ന് ഈ മേഖലക്ക് സംരക്ഷണം നൽകുന്നതിനും ഇത് സഹായകമാകുമെന്ന ലക്ഷ്യവും ഇതിനുണ്ട് .

. പ്രൊഫഷനൽ അക്രഡിറ്റേഷൻ ഇല്ലാത്തവരെ ജോലിക്കു വെക്കുന്നത് നിയമം വിലക്കുന്നതായും സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് വ്യക്തമാക്കി .ഇതിൻ പ്രകാരം മെക്കാനിക്കൽ ഡ്രാഫ്റ്റ്‌സ്മാൻ, ഇലക്ട്രിക്കൽ ഡിസൈൻ ഡ്രാഫ്റ്റ്‌സ്മാൻ,ഇലക്ട്രിക്കൽ ഡ്രാഫ്റ്റ്‌സ്മാൻ, പവർപ്ലാന്റ്-ഇൻസ്റ്റലേഷൻ ടെക്‌നീഷ്യൻ, പവര്‍‌സ്റ്റേഷൻ ഓപ്പറേഷൻസ്-മെയിന്റനൻസ് ടെക്‌നീഷ്യൻ, സബ്‌സ്റ്റേഷൻ (ട്രാൻസ്‌ഫോർമർ സ്റ്റേഷൻ) ഇൻസ്റ്റലേഷൻ ടെക്‌നീഷ്യൻ, സബ്‌സ്റ്റേഷൻ ഓപ്പറേഷൻസ്-മെയിന്റനൻസ് ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ലൈൻ ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ഗ്രൗണ്ട് കേബിൾ ടെക്‌നീഷ്യൻ, കസ്റ്റമർ സർവീസ് ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ എക്സ്റ്റൻഷൻ ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ മെഷീൻ മെയിന്റനൻസ് ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ പ്രിസിഷ്യൻ എക്വിപ്‌മെന്റ് ടെക്‌നീഷ്യൻ, ജനറൽ ഇലക്ട്രിക്കൽ എൻജിനീയറിംഗ് ടെക്‌നീഷ്യൻ, ജനറൽ ടെലികോം ടെക്‌നീഷ്യൻ, ഫയർ അലാറം ടെക്‌നീഷ്യൻ, എയർ പ്ലെയിൻ ഇലക്ട്രിക്കൽ മോട്ടോർ-ജനറേറ്റർ ടെക്‌നീഷ്യൻ, കമ്യൂണിക്കേഷൻ ഇലക്‌ട്രോണിക്‌സ് ടെക്‌നീഷ്യൻ, മെഡിക്കൽ എക്വിപ്‌മെന്റ് ടെക്‌നീഷ്യൻ, ടി.വി മെയിന്റനൻസ് ടെക്‌നീഷ്യൻ, കൺട്രോൾ എക്വിപ്‌മെന്റ് ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, റേഡിയോ ബ്രോഡ്കാസ്റ്റിംഗ് ഇലക്‌ട്രോണിക്‌സ് ടെക്‌നീഷ്യൻ,ടെലിവിഷൻ ബ്രോഡ്കാസ്റ്റിംഗ് ടെക്‌നീഷ്യൻ, കംപ്യൂട്ടർ ടെക്‌നീഷ്യൻ, ടെലികോം എൻജിനീയറിംഗ് ടെക്‌നീഷ്യൻ, ടെലിഫോൺ ടെക്‌നീഷ്യൻ, കാർ ഫോൺ ടെക്‌നീഷ്യൻ ,ഇലക്‌ട്രോണിക്‌സ് ടെക്‌നീഷ്യൻ എന്നീ പ്രൊഫഷനുകൾക്കാണ് രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നത്.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Friday 17 May 2019 03.54 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW