Friday, May 17, 2019 Last Updated 3 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 03.09 PM

വിക്കിപ്പീഡിയ ചൈനയിൽ പൂർണ്ണമായും നിരോധിച്ചു

wikipedia blocked in china

ചൈനയിൽ വിക്കിപ്പീഡിയ എല്ലാ ഭാഷയിലും നിരോധിച്ചതായി വിക്കിപ്പീഡിയ വക്താവ് സാമന്ത ലീൻ. ചൈനയിൽ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങൾക്കും കാലങ്ങളായി വിലക്ക് നേരിടുന്നുണ്ട്. 2015 മുതൽ വിക്കിപ്പീഡിയയുടെ ചൈനീസ് ഭാഷയിലുള്ള വെബ്സൈറ്റിനും നിരോധനം ഏർപ്പെടുത്തിയിരുന്നു. ടിയാനെന്മെന്‍ പ്രക്ഷോഭത്തിന്റെ വാർഷികത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്.

ഫ്രീ കമ്മ്യൂണിറ്റി എഡിറ്റഡ് വിക്കിപ്പീഡിയ ലോകത്തെ മറ്റ് രാജ്യങ്ങളും ഇടയ്ക്കിടെ താത്കാലികമായി നിരോധിക്കുമായിരുന്നു. 1989ലെ ടിയാനെന്മെന്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒപ്പം ടിബറ്റിന്റെ ഹിമാലയൻ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങളും നേരത്തെ ബ്ലോക്ക് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിക്കിപ്പീഡിയയ്ക്ക് ചൈന പൂർണ്ണമായും വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇതുപോലെ ആയിരക്കണക്കിന് വെബ്‌സൈറ്റുകൾക്ക് ചൈന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Ads by Google
Friday 17 May 2019 03.09 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW