Friday, June 21, 2019 Last Updated 1 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 02.30 PM

കുട്ടികളിലെ അമിതവണ്ണം

അമിതവണ്ണം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. പല വിധതത്തിലും തരത്തിലുമുള്ള രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു. അതില്‍ കുട്ടികള്‍ മുതിര്‍ന്നവര്‍ എന്ന വ്യത്യാസമില്ല.
uploads/news/2019/05/308893/kidsfattiybody170519.jpg

അമിതവണ്ണത്തിനു പ്രധാനമായും രണ്ടു കാരണങ്ങളാണ് തെറ്റായ ഭക്ഷണശീലവും വ്യായാമക്കുറവും. ഒരു ചെറിയ ശതമാനം പേരിലും പാരമ്പര്യ ഘടകങ്ങളുടെ സ്വാധീനവുമുണ്ടാകാം.

സാധാരണ സമയത്ത് ഭക്ഷണം കഴിക്കുന്നതു കൂടാതെ ഇടക്കിടെ ഭക്ഷണം കഴിക്കുന്നതും വയറുനിറയെ ആഹാരം കഴിച്ചശേഷം കമ്പ്യൂട്ടറിനു മുന്‍പില്‍ ചടഞ്ഞിരുന്നു ഗെയിം കളിക്കുന്നതുമൊക്കെ അമിതവണ്ണത്തിനു വഴിയൊരുക്കുന്നു.

ക്ഷണിക്കാതെ വരുന്ന അഥിതികള്‍


അമിതവണ്ണം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. പല വിധതത്തിലും തരത്തിലുമുള്ള രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു. അതില്‍ കുട്ടികള്‍ മുതിര്‍ന്നവര്‍ എന്ന വ്യത്യാസമില്ല. രോഗങ്ങളില്‍ പ്രധാനം ഹൃദയരോഗം തന്നെ. കൊളസ്‌ട്രോളും രക്തസമ്മര്‍ദവും ഇത്തരക്കാര്‍ക്കു കൂടുതലായിരിക്കും.

ഡയബറ്റിസ് മുതിര്‍ന്നവരുടെ രോഗമാണെന്നു കരുതുന്നത്. എന്നാല്‍ അമിതവണ്ണമുള്ള കുട്ടികളിലും ഡയബറ്റീസ് കാണപ്പെട്ടാം. ശരീരത്തിന്റെ ഏറ്റവും വലിയ ഉറവിടം കൊഴുപ്പാണ്. എന്നാല്‍ കൊഴുപ്പിന്റെ അളവ് വര്‍ദ്ധിക്കുന്നത് അപകടമാണ്.

മാതാപിതാക്കള്‍ അറിയാന്‍


കുട്ടിക്ക് അമിതവണ്ണമുണ്ടെന്നു തിരിച്ചറിഞ്ഞാല്‍ ഈ പ്രശ്‌നം കുട്ടിയറിയാതെ പരിഹരിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം കുട്ടിയെ മാനസികമായി തളര്‍ത്തുകയും കൂടുതല്‍ ദോഷഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യും. 'നിനക്ക് വണ്ണം കൂടുതലാണ്.

ആഹാരം കുറയ്ക്കണം, എക്‌സര്‍സൈസ് ചെയ്യണം' എന്നൊക്കെ പറഞ്ഞ് കുട്ടിയെ ഉപദേശിക്കാതിരിക്കുന്നതാണ് നല്ലത്. വണ്ണം കൂടുതലാശണന്ന ബോധം കുഞ്ഞുമനസില്‍ ഇടിച്ചുറപ്പിക്കേണ്ട. മാതാപിതാക്കളുടെ മനസില്‍ ഇക്കാര്യമുണ്ടായാല്‍ മതി.

uploads/news/2019/05/308893/kidsfattiybody170519a.jpg

വണ്ണം കൂടുതലാണെന്നു കരുതി കുട്ടിയെ പട്ടിണിക്കിടാതിരിക്കാന്‍ ശ്രദ്ധിക്കുക. വിശക്കുമ്പോള്‍ മാത്രം ആഹാരം കൊടുക്കുക. ആഹാരം വേഗം കഴിക്കാന്‍ നിര്‍ബന്ധിക്കരുത്. നന്നായി ചവച്ചരച്ചു മെല്ലെ വേണം കഴിക്കാന്‍. കുടുംബാങ്ങള്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. നിയന്ത്രിത ഭക്ഷണമാണു തനിക്കു നല്‍കുന്നതെന്ന് കുട്ടിയറിയരുത്.

ആരോഗ്യദായകവും കുട്ടികള്‍ക്കു പ്രിയപ്പെട്ടതുമായ പ്രഭാതഭക്ഷണത്തിലൂടെ ആരോഗ്യകരമായ തൂക്കം കൈവരിക്കാം. പോഷക സമ്പുഷ്ടവും എന്നാല്‍ കുറഞ്ഞ കലോറിയുമുള്ള പച്ചക്കറി, പഴങ്ങള്‍, മീന്‍, കൊഴുപ്പുകുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍, സാലഡ്, ധാന്യങ്ങള്‍, റെഡ്മീറ്റ് എന്നിവ കൊടുക്കാം. സോഫ്റ്റ് ഡ്രിങ്കുകള്‍ ഒഴിവാക്കണം.

കൂടുതല്‍ വെള്ളം കുടിക്കാന്‍ അനുവദിക്കണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കണം. പോഷക സമൃദ്ധമായ സാലഡും പഴങ്ങളും പപ്പായ, തണ്ണിമത്തന്‍ എന്നിവ നല്ലതാണ്. വ്യാമത്തിനനുസൃതമായി ഭക്ഷണം നിയന്ത്രിക്കാന്‍ ശ്രമിക്കുക.

വണ്ണം കുറയ്ക്കാം


വ്യായാമത്തിന്റെ സമയം വര്‍ധിപ്പിക്കലും കലാറി കുറഞ്ഞ ആഹാരം കഴിക്കുകയുമാണ് വണ്ണം കുറയ്ക്കാനുള്ള ഏക മാര്‍ഗം. ഭക്ഷണനിയന്ത്രണമെന്നാല്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വിറ്റാമിന്‍, മിനറല്‍സ്, പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്‌സ് എന്നിവ പൂര്‍ണമായും ഒഴിവാക്കണമെന്നല്ല അര്‍ത്ഥം. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

വണ്ണമാണ്, ആരോഗ്യമാണു കുറയ്‌ക്കേണ്ടത്. കുറഞ്ഞ കലോറിയിലുള്ള ഭക്ഷണം കഴിക്കുമ്പോള്‍ സൂപ്പും ലഘുഭക്ഷണവും മാത്രം ഉള്‍പ്പെടുത്തിയ കടുത്ത ഡയറ്റിംഗ് പാടില്ല.

കാരണം ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതെ വരുന്നു. കുട്ടികളില്‍ ഇത്തരമുള്ള ആഹാരനിയന്ത്രണം ഒട്ടും അനുവദനീയമല്ല. കടുത്ത ഡയറ്റിംഗ് നടത്തുമ്പോള്‍ ശരീരത്തിലെ കൊഴുപ്പിനേക്കാള്‍ കൂടുതല്‍ നഷ്ടപ്പെടുക വെള്ളവും പ്രോട്ടീനുമാണ്.

ഇതിനിടെ അല്‍പം ആഹാരം കൂടുതല്‍ കഴിച്ചാല്‍ ശരീരത്തിലെ വെള്ളത്തിന്റെ അംശം പെട്ടെന്നു വര്‍ധിക്കുകയും വീണ്ടും തൂക്കം കൂടുകയും ചെയ്യും. അതിനാല്‍ ശ്രദ്ധയോടെ വേണം കുട്ടികളിലെ ആഹാരനിയന്ത്രണം. ഒരു ഫിസിഷന്റെയോ, ഡയറ്റീഷന്റെയോ മേല്‍നോട്ടം ഉണ്ടായിരിക്കുന്നതു നല്ലതാണ്.

Ads by Google
Friday 17 May 2019 02.30 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW