Sunday, June 23, 2019 Last Updated 44 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 11.34 AM

ഞാന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കാന്‍ ഒരു ദൃക്‌സാക്ഷിയുടെയും ആവശ്യമില്ല - നാന പടേക്കര്‍ക്കെതിരെ തനുശ്രീ ദത്ത

bollywood actress tanushree dutta news

മുന്‍ മിസ്സ് ഇന്ത്യയും ബോളിവുഡ് താരവുമായ തനുശ്രീ ദത്ത നടന്‍ നാന പടേക്കര്‍ക്കെതിരെ മീ ടൂ ആരോപണവുമായി രംഗത്ത് വന്നിരുന്നു. പത്ത് വര്‍ഷം മുന്‍പ് ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് നാന പടേക്കര്‍ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു തനുശ്രീ ആരോപിച്ചത്.

തനുശ്രീ മുംബൈ പോലീസില്‍ രേഖാമൂലം പരാതി കൊടുക്കുകയും ചെയ്തിരുന്നു. ആറു മാസം കഴിഞ്ഞിട്ടും താന്‍ കൊടുത്ത ഗുരുതരമായ കേസില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് തുറന്ന് പറയുകയാണ് ഇപ്പോള്‍ തനുശ്രീ.

2008-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒരു ഗാനചിത്രീകരണത്തിനിടയ്ക്കാണ് നായകനായ നാന പടേക്കര്‍ തന്നെ പീഡിപ്പിച്ചതെന്നാണ് തനുശ്രീ പരാതിയില്‍ പറഞ്ഞത്. നൃത്തരംഗത്തില്‍ ഒട്ടിച്ചേര്‍ന്ന് അഭിനയിക്കാന്‍ വിസമ്മതിച്ച തന്നെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പ്രവര്‍ത്തകരെ വിട്ട് നാന പടേക്കര്‍ ഭീഷണിപ്പെടുത്തിയെന്നും തനുശ്രീ പരാതിയില്‍ പറഞ്ഞിരുന്നു.

പത്ത് വര്‍ഷം മുന്‍പ് നടന്ന കേസില്‍ ദൃക്സാക്ഷികളെ കണ്ടെത്താന്‍ വിഷമിക്കുകയാണ് പോലീസ് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. പതിനഞ്ചോളം പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവര്‍ക്കാര്‍ക്കും പത്ത് വര്‍ഷം മുന്‍പ് നടന്ന കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്.

'' അന്വേഷണത്തില്‍ മെല്ലെപ്പോക്ക് നയമാണ് പോലീസിന്. ഞാന്‍ പീഡിപ്പിക്കുന്നത് കണ്ടിട്ടും അതിനെതിരേ ഒരു ചെറുവിരല്‍ അനക്കാന്‍ കൂട്ടാക്കാത്തവരില്‍ നിന്നാണ് പോലീസ് മൊഴിയെടുക്കുന്നത്. സ്ത്രീകളാണ് കുറ്റക്കാരെന്ന് തെളിയിക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥയിലാണ് ആളുകള്‍ ഇന്ന്.

പോലീസ് മൊഴി രേഖപ്പെടുത്തിയ ആ പതിനഞ്ച് ദൃക്സാക്ഷികള്‍ ആരാണെന്ന് അറിയണം. ഇവര്‍ എന്റെ ഭാഗത്തുള്ളവരോ അതോ നാന പടേക്കറുടെ ഭാഗത്തുള്ളവരോ? ഞാന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കാന്‍ ഒരു ദൃക്സാക്ഷിയുടെയും ആവശ്യമില്ല.

പീഡനത്തിന്റെ കാര്യം വരുമ്പോള്‍ കോടതിയില്‍ സത്യം തെളിയിക്കുക എന്നത് പലപ്പോഴും വിഷമകരമായ കാര്യമാവുകയാണ്. എന്നെ പിന്തുണയ്ക്കുന്നവരെയും എനിക്കുലവേണ്ടി പോലീസില്‍ മൊഴി നല്‍കാന്‍ തയ്യാറായവരെയും നാന പടേക്കര്‍ ഭീഷണിപ്പെടുത്തുകയാണ് '' - തനുശ്രീ ആരോപിച്ചു.

ഒഷിവാര പോലീസിനാണ് അന്വേഷണച്ചുമതല. സാക്ഷിമൊഴികളൊന്നും തനുശ്രീയുടെ ആരോപണത്തെ ശരിവയ്ക്കുന്നില്ല എന്നാണ് പോലീസ് പറയുന്നത്. പോലീസ് മൊഴിയെടുത്തവരില്‍ അന്ന് ചിത്രത്തിന്റെ നൃത്തസംവിധായകനായിരുന്ന ഗണേഷ് ആരാചര്യയുടെ സഹായിയായിരുന്ന ഡെയ്സി ഷായും ഉള്‍പ്പെടും.

Ads by Google
Friday 17 May 2019 11.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW